കെയ്റോ ; വിനോദസഞ്ചാരികളുമായി പറന്ന പാരച്യൂട്ട് ബലൂണ്‍ തകര്‍ന്ന് വീണു ഒരു മരണം നിരവധി പേർക്ക് പരിക്ക്. ഈജിപ്തിലെ ലക്സോര്‍ സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ദക്ഷിണാഫ്രിക്ക ടൂറിസ്റ്റാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 15 യാത്രക്കാരാണ് ബലൂണില്‍ ഉണ്ടായിരുന്നത്. ശക്തമായ കാറ്റടിച്ചതിനാല്‍ ബലൂണിന് സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞില്ല ഇതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിലെ കാഴ്ച്ചകളും, പിരമിഡുകളും കാണുന്നതിനാണ് സഞ്ചാരികള്‍ ഇത്തരത്തില്‍ ബലൂണ്‍ ഉപയോഗിക്കുന്നത് എന്നും കാലാവസ്ഥ കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ യാത്രകള്‍ നടത്താന്‍ അനുമതിയുള്ളു പൊലീസ് അറിയിച്ചു. 2013ല്‍ ലക്സോര്‍ സിറ്റിയില്‍ ഉണ്ടായ അപകടത്തില്‍ 19 ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
Read also ;ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം : 36 പേര് മരണത്തിന് കീഴടങ്ങി
വിനോദ സഞ്ചാരി വിനോദ സഞ്ചാരികൾക്ക് വാറ്റ് തിരികെ നൽകാൻ പദ്ധതിയുമായി സൗദി അറേബ്യ
Post Your Comments