ലക്നോ: ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വിവാഹം കഴിക്കരുതെന്നു ഫത്വ പുറപ്പെടുവിച്ച് ഇസ്ലാം മതപഠന സ്ഥാപനം. പലിശ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ നിന്നുള്ള പണം ശരീയത്ത് നിയമ പ്രകാരം തെറ്റാണെന്ന് യുപിയിലെ ഷഹാരണ്‍പുര്‍ ജില്ലയിലെ ദേവ്ബന്ദില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാം മതപഠന സ്ഥാപനമായ ദാറുല്‍ ഉലൂം ദേവ്ബന്ദ് പുറപ്പെടുവിച്ച ഫത്‌വയിൽ പറയുന്നു.
മദ്യം, മയക്കുമരുന്ന്, യുദ്ധോപകരണങ്ങള്‍ എന്നിവയുടെ ബിസിനസുകളില്‍ പണം നിക്ഷേപിക്കുന്നതും മുസ്ലിം മതനിയമ പ്രകാരം തെറ്റാണ്.ഹറാം ആയ സമ്പത്ത് ഉപയോഗിച്ചാണ് ബാങ്ക് ജീവനക്കാര്‍ ജീവിക്കുന്നതെന്നും അങ്ങനെയുള്ള കുടുംബങ്ങളില്‍ ജീവിക്കുന്നവര്‍ ദൈവഭയമില്ലാത്തവരാണെന്നും ഫത്വ പറയുന്നു.
Post Your Comments