CinemaMovie SongsEntertainmentInterviews

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു

ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ സിനിമകൾക്ക് ശേഷം അഡാർ ലവ് എന്ന ചിത്രവുമായി എത്തുകയാണ് സംവിധായകൻ ഒമർ ലുലു. വാദപ്രതിവാദങ്ങൾ നടക്കുന്ന സിനിമാ മേഖലയിൽ നിന്നും 2018  പുതുവര്ഷാരംഭത്തിൽ വിശേഷങ്ങളെയും വിവാദങ്ങളെയും കുറിച്ച് ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട്‌ പ്രതികരിക്കുന്നു.

അഡാര്‍ ലവ്

ഒരു പ്ലസ്‌ടു സ്കൂൾ പശ്ചാത്തലത്തിൽ പറയുന്ന ഒരു ചിത്രമാണ് അഡാർ ലവ്. ആദ്യ ചിത്രമായ ഹാപ്പിങ് വെഡിങ്, ചങ്ക്‌സ് എന്നിവയിൽ നിന്നും വ്യത്യസ്തമായി മുഴുവൻ സമയ കോളേജ് പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിലും താരങ്ങൾ പുതുമുഖങ്ങളാണ്. സിനിമയിൽ വലിയ താരങ്ങൾ വേണമെന്നില്ല. സബ്ജക്റ്റ് നല്ലതാണെങ്കിൽ, മനോഹരമായ സീനുകൾ ആണെങ്കിൽ സൂപ്പർ താരങ്ങൾ വേണമെന്ന് നിര്ബന്ധമില്ല . ഒരു സിനിമയുടെ വിജയത്തിന്റെ അടിസ്ഥാന ഘടകം താരങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല .

സിനിമയുടെ വിജയത്തിന് താരങ്ങൾ ആവശ്യമില്ലെന്നു ബോധ്യമാകുകയും യാതൊരു സിനിമാ ബാഗ് ഗ്രൗണ്ടുമില്ലാതെ സിനിമയിലേക്ക് താൻ എത്തപ്പെട്ടതിനും കാരണം ഇതിഹാസ എന്ന ചിത്രത്തിൻറെ വിജയമാണ്. ആ കൊച്ചു ചിത്രം നേടിയ വിജയം തന്റെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തി. അതിൽ നിന്നുമാണ് യഥാർത്ഥത്തിൽ ഹാപ്പി വെഡിങ് എന്ന ചിത്രമുണ്ടാകുന്നത്. ഹാപ്പി വെഡിംഗിൽ താരതമ്യേന അത്ര പരിചിതരായ താരങ്ങൾ ആയിരുന്നില്ല . എന്നാൽ രണ്ടാമത്തെ ചിത്രമായ ചങ്ക്‌സിൽ കുറച്ചുകൂടി പരിചിതനായ താരങ്ങൾ ആണുള്ളത്. ഇപ്പോൾ ഒരുക്കുന്ന അഡാർ ലവ് എന്ന ചിത്രത്തിൽ കൂടുതലും പുതുമുഖങ്ങളാണ്.

സൂപ്പര്‍താരങ്ങളും മുന്‍വിധികളും

പിന്നെ പുതുമയുള്ള സബ്ജക്ട് പറയുമ്പോൾ അതിനനുസരിച്ചുള്ള കഥാപാത്രങ്ങളും ആകുമ്പോൾ പ്രേക്ഷകർ സ്വീകരിക്കും . അതിനു താരങ്ങൾ ആവശ്യമില്ല. പിന്നെ സിനിമ വ്യവസായമാണ്.അവിടെ നിർമ്മാണത്തിന് ലാഭം ഉണ്ടാകണം. അല്ലാതെ കോടികൾ മുടക്കുന്ന സിനിമാ വ്യവസായത്തിൽ നിർമ്മാതാവിന് വൻ നഷ്ടമുണ്ടായി ജീവിതം നഷ്ടപ്പെട്ടിട്ടു എന്തുകാര്യം? സിനിമ ഭാഗ്യങ്ങളുടെ ഒരു കളിയാണ് . അവിടെ വിജയ പരാജയങ്ങൾ സാധാരണം. എന്റെ ഒരു ചിത്രത്തിൻറെ നിർമ്മാതാവ് വൈശാഖ് രാജൻ അയാളുടെ ആദ്യ ചിത്രങ്ങൾ പലതും പരാജയമായിരുന്നു. എന്നിട്ടും പുതുമുഖങ്ങളെ വച്ചുള്ള ഒരു ചിത്രം ഒരുക്കാൻ അദ്ദേഹം തയ്യാറായി . ആ ഒരു വിശ്വാസം അദ്ദേഹത്തിന് ഇതുവരെ നിർമ്മിച്ച ചിത്രങ്ങളേക്കാൾ കാശ് കുറച്ചെങ്കിലും കൂടുതൽ കിട്ടാൻ കഴിഞ്ഞു. മറ്റൊരു കാര്യം പുതിയ സബ്‌ജക്റ്റും താരങ്ങളും ആകുമ്പോൾ ചിത്രം വിതരണത്തിനെടുക്കാനും പ്രദർശിപ്പിക്കാനും തിയറ്ററുകാർക്കും വിശ്വാസം ഉണ്ടാകില്ല. എന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ് എന്റെ നാട്ടിൽ പ്രദർശിപ്പിക്കാൻ വലിയ ആഗ്രഹമായിരുന്നു. എന്നാൽ തൃശ്ശൂരിൽ ഐ മാക്സ് എന്ന ഒറ്റ തിയറ്ററിൽ മാത്രമാണ് ആദ്യ ദിവസം ഒരു ഷോ കളിച്ചത്. പിന്നീട് രണ്ടു തിയറ്ററുകൾ നാല് ഷോകൾ വീതം കളിച്ചു. എന്തിനും ഇതിനുമുള്ള മുൻവിധിയാണ് ഇതിനു പിന്നിലുള്ള കാര്യം.

ബംഗ്ളാദേശ് ആസ്ട്രേലിയ കളി നടക്കുമ്പോൾ എല്ലാവരും ആസ്‌ട്രേലിയ ജയിക്കുമെന്ന് കരുതുന്നില്ലെ. അത് പോലെ തന്നെയാണ് സിനിമാ കാര്യവും. സൂപ്പർതാരങ്ങൾ ഉള്ള ചിത്രങ്ങൾ ആണെങ്കിൽ വൻ വിജയമാകുമെന്നു അവർ ചിന്തിക്കുന്നു. എത്രയോ പരാജയ ചിത്രങ്ങൾ അവർക്കുണ്ട് . കഴിഞ്ഞ വര്ഷം ഇറങ്ങിയ 140 ചിത്രങ്ങളിൽ ആകെ 20 ചിത്രങ്ങളാണ് വിജയിച്ചത്. ബാക്കിയുള്ളവ വൻ പരാജയങ്ങളായി. ആ നൂറ്റി ഇരുപത് നിർമ്മാതാക്കളെക്കുറിച്ചു ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ?

എന്റെ അടുത്ത ഒരു സുഹൃത്താണ് ആസിഫ് അലി നായകന്‍ ആയി എത്തിയ അഡ്വഞ്ചേഴ്സ് ഓഫ് ഓമന കുട്ടൻ എന്ന ചിത്രം നിര്‍മ്മിച്ചത്. സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. ഇപ്പോഴും ഈ ചിത്രം നല്‍കിയ ബാധ്യതകള്‍ ആ നിര്‍മ്മാതാവിനെ വിട്ടുപോകുന്നില്ല. സിനിമാ മേഖലയിൽ വിജയത്തിന്റെ കണക്കുകൾ മാത്രമേ എല്ലാവരും കാണുന്നുള്ളൂ. പരാജയപ്പെടുന്നവന്റെ ചരിത്രം ഒരിടവും രേഖപ്പെടുന്നില്ല. സിനിമയിലെ ജീവിതങ്ങളും അങ്ങനെ തന്നെ. എല്ലായിപ്പോഴും വിജയിച്ച, ചരിത്രം രേഖപ്പെടുത്തിയ നായകന്മാർ ആണ് ഉണ്ടാകുന്നത്. അല്ലാത്തവരെ ആർക്കും അറിയില്ല.

read also:അശ്ലീലം, ദ്വയാര്‍ത്ഥ പ്രയോഗം തുടങ്ങിയ വിമര്‍ശനങ്ങളെക്കുറിച്ച് ഒമര്‍ ലുലു

മറ്റൊന്ന് ഗപ്പി, തരംഗം പോലുള്ള ചിത്രങ്ങൾ. വലിയ തോതിലുള്ള പരസ്യങ്ങൾ ഉണ്ടായിട്ടും ചിത്രങ്ങൾ പരാജപ്പെട്ടു. എന്നാല്‍ ഇതേ ടീമിന്റെ ഗോദ വിജയിച്ചു. മാർക്കറ്റിങ് പിഴവുകളാണ് ചിത്രത്തിൻറെ വിജയത്തെ ബാധിക്കുന്നത് എന്ന് പറയാൻ കഴിയില്ല. ചങ്ക്‌സിന്റെ നിർമ്മാതാവ് ഇതിനു തൊട്ടു മുൻപ് എടുത്ത ചിത്രമായിരുന്നു റോൾ മോഡൽസ്. ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് നിൽക്കുന്ന അവസ്ഥ ആയതിനാൽ റോൾ മോഡൽസിന്റെ മൂന്നിലൊന്നു പരസ്യം പോലും ചങ്ക്‌സിനു ചെയ്തിരുന്നില്ല. എന്നിട്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ആ വിഷയം കൈകാര്യം ചെയ്ത രീതിയും പിന്നെ ന്യൂ ജനറേഷൻ ടൈപ്പ് ആയതുമാണ് ചിത്രത്തിൻറെ വിജയത്തിന് കാരണമായത്.

ചങ്ക്‌സിന്റെ വിജയം സോഷ്യൽ മീഡിയയിൽ വൻചർച്ചയായി. ചിത്രത്തിൻറെ ആദ്യ ദിവസം മുതൽ തന്നെ നെഗറ്റിവ് റിവ്യൂ ആണ് കൂടുതലും വന്നത് . ചിത്രത്തിൽ ഡബിൾ മീനിങ് പ്രയോഗമാണ് കൂടുതലുമുള്ളതെന്നു വിമർശനം ഉയർന്നു. ആദ്യ ദിവസം തന്നെ ഇത്തരം വിമർശങ്ങൾ ഉയർന്നപ്പോൾ ചിത്രം പരാജപ്പെടുമെന്നായിരുന്നു ചിന്ത. എന്നാൽ സെക്കന്റ് ഷോയ്ക്ക് എല്ലാം ഷോ ഹൗസ് ഫുൾ സന്തോഷമായി. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിൻറെ വിജയത്തിന് കാരണം. മറ്റൊരു ആദ്യ ദിവസം തന്നെ മാധ്യമങ്ങൾ ചിത്രം റെപ്യൂട്ടഡ് മാധ്യമങ്ങൾ ഇത്തരം റിവ്യൂ എഴുതുമ്പോൾ പ്രേക്ഷകർ കുറയും.. ആരും മോശമാക്കാൻ ചിത്രം എടുക്കാറില്ല. ഒരു മോശം ചിത്രം എടുക്കുന്നുവെന്നു ഒരു സംവിധായകനും പറയാറുമില്ല.നേരത്തെ പറഞ്ഞത് പോലെ സിനിമ ഒരു വ്യവസായമാണ്. കോടികൾ മുടക്കിയുള്ള ഈ ബിസിനസ്സിൽ ലാഭമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒന്നിലധികം ചിത്രങ്ങൾ ഒരു നിർമ്മാതാവിന് പരാജയമായി മാറിയാല്‍ പിന്നെ അദ്ദേഹത്തിനു നിലനില്‍പ്പ്‌ ഉണ്ടാകില്ല. അതുപോലെ സംവിധായകനും. എനിക്ക് എന്റെ ചിത്രത്തിൻറെ നിര്‍മ്മാതാവിനെ കാണുമ്പോൾ ഓടി ഒളിക്കണം എന്നല്ല ചിന്ത. കൈ കൊടുത്ത സന്തോഷത്തോടെ പിരിയേണ്ട ഒരാവസ്ഥയുണ്ടാകണം. അതിനായി ശ്രമിക്കുമ്പോൾ ആദ്യ ദിവസം തന്നെ ചിത്രത്തെക്കുറിച്ചു മോശം റിപ്പോർട്ടുകൾ വര്ന്നത് വേദനയുണ്ടാക്കും. എല്ലാ ചിത്രവും നല്ലതെന്നല്ല. മോശം സിനിമകളും ഉണ്ടാകുന്നുണ്ട്. നിർമ്മാതാവിന് മുതൽ മുടക്കിന്റെ കിട്ടുന്നതിനായി ഒരാഴ്ചയെങ്കിലും സമയം കൊടുക്കുക. അതിനി ശേഷം ചിത്രം വിമർശിക്കൂ. പിന്നെ സിനിമയിലെ ദ്വയാർത്ഥ പ്രയോഗം. ഇതിനേക്കാൾ എത്രയോ പ്രയോഗങ്ങൾ കോമഡികളിൽ കാണുന്നു. അതിലൊന്നും ആർക്കും പരാതിയില്ല. പിന്നെ വിമർശങ്ങൾ ഉയരാൻ മറ്റൊരു കാരണം. വലിയ താര നിരകൾ ഒന്നുമില്ലാതെ താരതമ്യേന പുതിയ ഒരു ടീം പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നതിന്റെ ഒരു പ്രശ്നം എല്ലാവർക്കുമുണ്ട്. ചങ്ക്‌സ് പരാജയമായിരുന്നെങ്കിൽ ഇത്തരം വിമര്ശനങ്ങൾ ഉണ്ടാകുമായിരുന്നോ?

സ്ത്രീ വിരുദ്ധതയും ഡബ്ലിയുസിസിയും

മലയാള സിനിമയിൽ ആദ്യമായി അല്ല സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത്. സിനിമയെ സിനിമയായി കാണണം അല്ലാതെ ബോധവത്കരിക്കാനും മഹത്വ വത്കരിക്കാനുമുള്ളതല്ല സിനിമ. മമ്മൂട്ടിയുടെ കസബയെക്കാൾ സ്ത്രീ വിരുദ്ധത നിറഞ്ഞ ചിത്രമല്ലേ വിധേയൻ. അത് ആരും കണ്ടിട്ടില്ലേ. മോഹന്‍ലാലിന്‍റെ എക്കാലത്തെയും മികച്ച ചിത്രം ദേവാസുരം . അതിലെ സ്ത്രീ വിരുദ്ധത ആരും കണ്ടില്ലേ? വിമർശിക്കാൻ വേണ്ടി ആകരുത് വിമർശനം. വിനോദത്തിനായി കയ്യിലെ കാസ് മുടക്കി സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്., അത്തരം കാര്യങ്ങൾ ഇഴ ചേർത്ത കൊണ്ട് വരുമ്പോഴാണ് ഒരു ചിത്രം പ്രേക്ഷകൻ ഏറ്റെടുക്കുന്നതും വിജയമാകുന്നതും. ഇത്രയും വിമർശങ്ങൾ ഉന്നയിച്ച ഡബ്ലിയു സിസി എന്തുകൊണ്ട് അവർ പറയുന്ന രീതിയിൽ ഉള്ള ഒരു ചിത്രം എടുത്ത് വിജയിപ്പിച്ചു കാണിക്കുന്നില്ല. ക്ലാസ് ഫിലിം ആകുമ്പോൾ ഇതൊക്കെ സ്വാഭാവികം. രണ്ടു മണിക്കൂർ വിനോദത്തിനായി എത്തുന്ന പ്രേക്ഷകന്റെ അഭിരുചിക്ക് അനുസരിച്ചു ചിത്രം ഒരുക്കിയാൽ മാത്രമേ നിർമ്മാതാവിനു ലാഭം ഉണ്ടാകൂ. അല്ലാതെ പരാജയം ആരും ആഗ്രഹിക്കില്ല.

സിനിമയില്‍ ആരും മനപ്പൂർവ്വം ആരെയും മോശമായി ചിത്രീകരിക്കാറില്ല. നമുക്ക് നാല് കൂട്ടുകാർ ഉണ്ടെന്ന് ചിന്തിക്കുക. അതിൽ ഒരാള്‍ കറുത്തവനോ തടിയാനൊ ആണെന്നിരിക്കട്ടെ. നമ്മൾ സ്നേഹത്തോടെ കളിയാക്കാറില്ലേ? അത് അയാളെ അധിക്ഷേപിക്കാൻ ചെയ്യുന്നത് ആണോ? അത് തിരിച്ചറിഞ്ഞാൽ പോരെ ഈ വിമര്‍ശനങ്ങള്‍ക്ക് അർത്ഥമില്ലെന്ന് മനസിലാക്കാൻ. ഓരോ ഭാഷക്കാരും അവരവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് ഓരോ തരത്തിലാണ്. തൃശ്ശൂരുകാർ ഓപ്പൺ ആയി തുറന്നു പറയുന്ന ചില പദങ്ങൾ സഭ്യമായി മറ്റുള്ളവർക്ക് തോന്നണമെന്നില്ല. അതുപോലെയുള്ളൂ ഇതും.

ഈ വിമർശിക്കുന്നവർ അവരവരുടെ തെറ്റുകൾ തുറന്നു പറയുമോ? ഒരു ചിത്രം റിലീസ് ചെയ്‌താൽ ഉടൻ ഞാൻ ആ ചിത്രത്തിൽ അങ്ങനെ ചെയ്തത് തെറ്റായിപ്പോയെന്ന് തുറന്നു പറയുന്ന എത്രപേർ ഇവിടെയുണ്ട്. നമുക്ക് മറ്റുള്ളവരുടെ തെറ്റുകൾ കണ്ടുപിടിക്കാനന്‍ വളരെ എളുപ്പമാണ്. സ്വന്തം തെറ്റുകൾ ആരും കാണുന്നില്ല. മറ്റൊന്ന് സീരിയലുകൾ പരിശോധിച്ച് നോക്കൂ. ഒരുപക്ഷെ എനിക്ക് തോന്നുന്നത് പുരുഷ വിരോധികൾ ആണ് സീരിയലുകൾ കൂടുതലും കാണുന്നത് . സിനിമയേക്കാൾ കൂടുതൽ സ്ത്രീവിരുദ്ധത ഇതിൽ നിറഞ്ഞു നിൽക്കുന്നു. എന്നിട്ടും സീരിയലുകൾ നിരോധിക്കണമെന്ന് ആരും പറയുന്നില്ല. പുരുഷനെ അടച്ചാക്ഷേപിക്കുന്ന എത്രയോ കഥാപാത്രങ്ങൾ സീരിയലിൽ ഉണ്ട്. അത് ആരും ചോദ്യം ചെയ്യുന്നില്ല. ഇതെല്ലാം ചിന്തിക്കേണ്ടി ഇരിക്കുന്നു.

മമ്മൂട്ടിചിത്രം, മിയ ഖലീഫ

മമ്മൂട്ടിയുമായി ചേര്‍ന്ന് ചിത്രം ഒരുക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് ഉടനെ ഉണ്ടാകില്ല. ഒരു വ്യത്യസ്തമായ ഒരു കഥ അതിനായി പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ ആ കഥയുടെ എലമെന്റുമായി സാമ്യമുള്ള ഒരു ചിത്രം പോക്കിരി സൈമണ്‍ എന്ന പേരില്‍ വന്നു. അങ്ങനെ ആ വിഷയം മാറ്റി. അതുകൊണ്ട് മമ്മൂട്ടി ചിത്രം പാതിവഴിയില്‍ നില്‍ക്കുകയാണ്. കൂടാതെ ഇപ്പോള്‍ തന്നെ രണ്ടു ചിത്രങ്ങള്‍ കമിറ്റ് ചെയ്തിട്ടുണ്ട്. വേറെ നല്ല കഥ കിട്ടയ ശേഷമേ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.

ചങ്ക്സ് 2 ഇറക്കാന്‍ പ്ലാന്‍ ഉണ്ട്. ചിത്രത്തിന്‍റെ ആദ്യ ഭാഗം ഹിന്ദിയില്‍ ഒരുക്കാന്‍ ഉള്ള ഒരു പ്രാരംഭ നടപടികള്‍ നടത്തിയിരുന്നു. ആ സമയത്ത് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ സിനിമയുടെ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ ഹിന്ദിയിലെ വിതരണനിര്‍മ്മാതാക്കള്‍ പറഞ്ഞു. അവര്‍ മിയ ഖലീഫയെ ചിത്രത്തിനായി കൊണ്ടുവരാന്‍ ശ്രമിക്കാം എന്നും പറഞ്ഞിരുന്നു. പക്ഷെ അവര്‍ ശ്രമിച്ചിട്ടും നടന്നില്ല. പിന്നീട് മാധ്യമങ്ങള്‍ ലക്ഷ്മി റായി എത്തുമെന്നെല്ലാം വാര്‍ത്തകള്‍ കൊടുത്തു. ലക്ഷ്മി റായിയെ ചിത്രത്തിലേയ്ക്ക് കൊണ്ട് വരുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഞങ്ങള്‍ ചെയ്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button