ചെന്നൈ: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ പൊതുവഴിയിലായത് സാധാരണ ജനങ്ങള്‍. ഒരു മുന്നറിയിപ്പും കൂടാതെയാണ് ബസ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. അതുകൊണ്ട് തന്നെ ജനജീവിതം സ്തംഭിച്ചു.
വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. വേതനവര്‍ധന സംബന്ധിച്ച് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ നിരവധി ജീവനക്കാരാണ് സമരം നടത്തുന്നത്. ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് സമരം നടത്തിവരുന്നത്.
Also Read: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
റെയില്‍ വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും ജനങ്ങള്‍ എന്തുചെയ്യണെന്നറിയാതെ നില്‍ക്കുന്ന അവസ്ഥയാണുള്ളത്. സാധാരണം ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വളരെ ബുദ്ധിമുട്ടാണ് ജീവനക്കാരുടെ ഈ മിന്നല്‍ പണിമുടക്ക് മൂലം ഉണ്ടായിരിക്കുന്നത്.
Post Your Comments