Food & Cookery

രാവിലെ കഴിക്കാന്‍ രുചിയൂറും ചക്ക കിണ്ണത്തപ്പം

എല്ലവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക്ഫാസ്റ്റാണ് കിണ്ണത്തപ്പം. ചില നാടുകളില്‍ വട്ടയപ്പമെന്നും കിണ്ണത്തപ്പം അറിയപ്പെടാറുണ്ട്. തയാറാക്കാന്‍ വളരെ എളുപ്പമാണ് കിണ്ണത്തപ്പം. അതുപോലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. കിണ്ണത്തപ്പത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചക്ക കൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കുന്നതിനെ കുറിച്ച് ഭൂരിഭാഗം വീട്ടമ്മമാര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ചക്കകൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ..?

Also read : രാവിലെ കഴിക്കാം കോട്ടയം സ്‌പെഷ്യല്‍ പിടിയും കോഴിക്കറിയും

ചേരുവകള്‍: 

ചക്ക വരട്ടിയത് – 1കപ്പ്
അരിപ്പൊടി -1 1/2 കപ്പ്
തേങ്ങ പാല്‍ -1 കപ്പ്
ശര്‍ക്കര ചീകിയത് – 1 കപ്പ്
ചുക്കുപൊടി- 1/2 ടീസ്പൂണ്‍
ഏലയ്ക്ക പൊടി-1/2 ടീസ്പൂണ്‍
തേങ്ങ ചെറുതായി മുറിച്ചത് – 3 ടീസ്പൂണ്‍
അണ്ടിപരിപ്പ് 10
നെയ്യ് -2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം: ശര്‍ക്കര വളരെകുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കി വയ്ക്കുക. ചക്കവരട്ടിയത് ഇളം ചൂടുവെള്ളം ചേര്‍ത്ത് കലക്കി വയ്ക്കുക. അരിപ്പൊടി തേങ്ങാപാല്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചക്ക വരിട്ടിയതും ചേര്‍ത്തിളക്കി ശര്‍ക്കര പാനി ചേര്‍ക്കുക.ഇഡ്ഡലി മാവിന്റെ അയവില്‍ കലക്കുക.അതിലേക്ക് ചുക്കുപൊടി, ഏലയ്ക്കാപൊടി, കുറച്ചു തേങ്ങാ നെയ്യില്‍ വറുത്തത്, കുറച്ചു അണ്ടിപരിപ്പ് നെയ്യില്‍ വറുത്തതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.കുഴിയുള്ള വട്ടത്തിലുള്ള പ്ലേറ്റില്‍ നെയ്യ് പുരട്ടി അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് അതിന്റെ മുകളില്‍ ബാക്കി തേങ്ങാക്കൊത്തും, അണ്ടിപരിപ്പും വിതറി25 മിനിട്ട് ആവിയില്‍ വേവിച്ചെടുക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button