Latest NewsKeralaNews

ജനങ്ങളുടെ ഭീതിയ്ക്ക് അവസാനമില്ല : കറുത്ത സ്റ്റിക്കറുകളും ജനാലകളില്‍ 16.10.2018 എന്ന രേഖപ്പെടുത്തലും : അജ്ഞാത ബൈക്കുകളും തുടര്‍ക്കഥയാകുന്നു

കോട്ടയം : ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കറുത്ത സ്റ്റിക്കറുകള്‍ തുടര്‍ സംഭവമാകുന്നു. വിവിധ ജില്ലകളില്‍ നിന്നും കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയെന്ന പരാതി ഉയരുകയാണ്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍ വൈക്കത്തെ സമീപ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തി. സ്റ്റിക്കറിനൊപ്പം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിക്കത്തും, അഞ്ജാത ബൈക്കുകളും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഉദയനാപുരത്ത് രാധാകൃഷ്ണന്‍, ശിവദാസന്‍, സിതാരം, ഭാസ്‌കരന്‍ കളരിക്കല്‍ എന്നിവരുടെ വീടുകളിലാണ് ജനല്‍ച്ചില്ലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കാണപ്പെട്ടത്. മേഖലയില്‍ ഇതിനു മുമ്പും ഇത്തരത്തില്‍ കറുത്ത സ്റ്ററിക്കറുകള്‍ കണ്ടെത്തിയിരുന്നു. പോലീസെത്തി പരിശോധനയും നടത്തി.

കഴിഞ്ഞ ദിവസം കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയ രണ്ടു വീടുകളില്‍ ഭീഷണിക്കത്തുകളും ലഭിച്ചു. രാത്രിയില്‍ വീട്ടിലേയ്ക്കിട്ട സ്റ്റിക്കര്‍ രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. നിങ്ങളുടെ കുട്ടി ഏതു സമയവും ഞങ്ങളുടെ കയ്യില്‍ എത്തിപ്പെടും, എന്നായിരുന്നു കത്തില്‍ എഴൂതിയിരുന്നത്. പോലീസെത്തി കത്തുകള്‍ പരിശോധിച്ചു. ജനാലകളില്‍ 16-10-18 എന്ന് എഴുതിയിട്ടുണ്ടായിരുന്നു. പ്രദേശത്ത് അസമയങ്ങളില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച പലരെയും കാണാറുള്ളതായും, എന്നാല്‍ അടുക്കലേയ്ക്ക് ചെല്ലുമ്പള്‍ ബൈക്ക് ഓടിച്ച് രക്ഷപ്പെടുമെന്നും പരിസരവാസികള്‍ പറയുന്നു. പലയിടങ്ങളില്‍ നിന്നായി ഇത്തരത്തില്‍ പരാതി ഉയരുന്നതിനാല്‍ പോലീസും നെട്ടോട്ടമോടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button