ദുബായ് ; ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും, ഷെയ്ഖ് സുഹൈൽ ബിൻ അഹമ്മദ് ബിൻ ജുമാ അൽ മക്തൂമും തമ്മിലുള്ള വിവാഹം നടന്നു.
read also ;ന്യൂ ഇയർ ആശംസ നേർന്ന് ദുബായ് ഭരണാധികാരി
ഷെയ്ഖ് മുഹമ്മദ്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞമാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു പുത്രി ഷെയ്ഖ ലത്തീഫയുടെ വിവാഹം 2016 ഡിസംബറിലായിരുന്നു നടന്നത്. ഒരു കവിതയിലൂടെയാണ് ഇരുവർക്കും ആശംസകൾ ഷെയ്ഖ ലത്തീഫ ബിൻത് മക്തൂം കൈമാറിയത്.
ചിത്രങ്ങളും വിഡിയോ എന്നിവ ചുവടെ ചേർക്കുന്നു ;
#محمد_بن_راشد وحاكم #رأس_الخيمة و #حمدان_بن_محمد وأولياء العهود والشيوخ يحضرون أفراح آل مكتوم في مركز #دبي التجاري العالمي.#وامpic.twitter.com/YQs1X94iY3
— وكالة أنباء الإمارات (@wamnews) January 3, 2018
Post Your Comments