യു.എ.ഇ: യു.എ.ഇയിലെ ജനങ്ങൾക്ക് ന്യൂ ഇയർ സന്ദേശം നൽകി ദുബായ് ഭരണാധികാരി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു.എ.ഇയിലെ ജനങ്ങൾക്ക് ആഹ്ലാദകരമായ ഒരു പുതുവർഷം ആശംസിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ നൽകിയത്.
2017 അവസാനിക്കുകയാണെന്നും ഈ വർഷം നടന്ന എല്ലാ വെല്ലുവിളികളെയും നേട്ടങ്ങളെയും അതിജീവിക്കാൻ കൂടെ നിന്നതിനു നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നുവെന്ന് ഭരണാധികാരി പറയുന്നു. മാത്രമല്ല ഈ വർഷം തുടങ്ങിയ എല്ലാം പദ്ധതികളും സംരംഭങ്ങളും നന്നായി പൂർത്തീകരിക്കാൻ സഹായിച്ചത് യു.എ.ഇ നിവാസികൾ ആണെന്നും മെച്ചപ്പെട്ടതും സന്തോഷകരവുമായ ലോകം ഉണ്ടാക്കുന്നതിനുള്ള ഇവരുടെ സംഭാവനകൾ ഏറെ വലുതാണെന്നും അദ്ദേഹം പറയുന്നു. ഇതിനെല്ലാം ഓരോ നിവാസികളോടും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. മാത്രമല്ല വരാനിരിക്കുന്ന 2018 എല്ലാവർക്കും അനുഗ്രഹങ്ങളും പുരോഗതികളും ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
Post Your Comments