ദുബായ് : യുഎഇയില്‍ മറ്റൊരു വമ്പന്‍ വിവാഹത്തിന്റെ കേളികൊട്ടുയര്‍ന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രി ഷെയ്ഖാ മര്‍യം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. സുഹൈല്‍ ബിന്‍ അഹമ്മദ് ബിന്‍ ജുമാ അല്‍ മക്തൂമാണ് വരന്‍.
ഇതു സംബന്ധമായി രാജകുടുംബാംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ യുവ മിഥുനങ്ങളുടെ പടങ്ങളും കുറിപ്പും പങ്കുവച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു പുത്രി ഷെയ്ഖ ലത്തീഫയുടെ വിവാഹം. ഷെയ്ഖ ലത്തീഫ ബിന്‍ത് മക്തൂം ഒരു കവിതയിലൂടെയാണ് ഇരുവര്‍ക്കും ആശംസകള്‍ കൈമാറിയത്.
Post Your Comments