ടോക്യോ: രജനീകാന്ത് നടക്കാറില്ല, കാലുകൊണ്ട് ഭൂമിയെ ചലിപ്പിക്കാറേയുള്ളൂ. രജനി തമാശകളില്‍ ഒന്നാണെങ്കിലും സംഭവം ഏറെക്കുറേ ശരിയാണ്. സിനിമകളിലൂടെ പ്രശസ്തനായ സ്റ്റൈല്‍മന്നന്റെ രാഷ്ട്രീയപ്രവേശവും ലോകമെമ്പാടും വാര്‍ത്തയായിരിക്കുകയാണ്. ബി.ബി.സി., ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കൊപ്പം ജപ്പാന്‍, സിങ്കപ്പൂര്‍, ചൈന, പാകിസ്താന്‍ തുടങ്ങി ഉത്തരകൊറിയയിലെ വെബ്സൈറ്റ് വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുതല്‍ വാര്‍ത്തകള്‍ക്ക് നിയന്ത്രണമുള്ള ഉത്തരകൊറിയയിലെ വെബ്സൈറ്റുകളില്‍ വരെ അത് ഏറ്റെടുത്തു. ഏഷ്യയിലെ ഏറ്റവും വിലയേറിയ താരം രാഷ്ട്രീയത്തിലേക്ക് എന്ന വിശേഷണത്തോടെയാണ് പലരും വാര്‍ത്ത അവതരിപ്പിച്ചത്.
ഇന്ന് ടോക്യോയിലെ രജനീ ഫാന്‍സ് ക്ലബ്ബില്‍ മാത്രം മൂവായിരത്തിലധികം അംഗങ്ങളുണ്ട്. രജനിയുടെ ഡയലോഗുകള്‍ മനസ്സിലാക്കാന്‍ മാത്രമായി തമിഴ് പഠിച്ചവരും അവിടെ ധാരാളം. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ആരാധകസംഘമാണ് രജനീകാന്തിനുള്ളത്. 1998-ല്‍ ബ്ലോക്ക്ബസ്റ്ററായ മുത്തു റിലീസായതോടെയാണ് ജപ്പാനില്‍ രജനിതരംഗം ആരംഭിക്കുന്നത്. ആറുമാസത്തിനകം 16 ലക്ഷം ഡോളറാണ് ചിത്രം നേടിയത്. 2006-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ടോക്യോയില്‍ ഒരു പ്രസംഗം നടത്തി. അന്ന് അദ്ദേഹം മുത്തു സിനിമയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ ലഭിച്ച കരഘോഷം മാത്രം മതി രജനീകാന്ത് എന്ന താരത്തിന് വിദേശത്തുള്ള ആരാധകബലം മനസ്സിലാക്കാന്‍.
Post Your Comments