Latest NewsIndia

ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ പോലീസ് വധിച്ചു

ലക്നോ: ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ പോലീസ് വധിച്ചു. ഉത്തർപ്രദേശിൽ ബുലന്ധ്സാഹറിലെ വാലിപുര കനാലിന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് നിരവധി കേസുകളിൽ പ്രതിയായ സത് വീർ എന്നയാൾ കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്.

Read also ;ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന് വിവരം; ആറു പേരെ പോലീസ് പിടികൂടി

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ യുപിയിൽ ജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് അലിഗഢ് സ്വദേശിയായ സത് വീർ. ഇയാളുടെ താവളം മനസിലാക്കി പോലീസ് എത്തിയെങ്കിലും ഇരുട്ടും മൂടൽമഞ്ഞും മുതലെടുത്ത് രക്ഷപെടാൻ ശ്രമിച്ചു. തുടർന്നു പോലീസ് നടത്തിയ വെടിവെപ്പിൽ ഗുണ്ടാനേതാവ് തൽക്ഷണം മരിക്കുകയായിരുന്നു.

Read also ;ഡല്‍ഹി പോലീസില്‍ നിരവധി ഒഴിവുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button