മുടിയില്‍ നിറം നല്‍കുന്നത് ഫാഷനാണ്. ഒന്നോ രണ്ടോ നിറങ്ങളില്‍ നിന്നും പല നിറങ്ങളിലേക്ക് മുടിയുടെ നിറം മാറിക്കൊണ്ടിരിക്കുകയാണ്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. ഈ കാര്യം ശ്രദ്ധയോടെ ചെയ്‌തില്ലെങ്കിൽ അലര്‍ജിയ്ക്കും ചര്‍മപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.ഹെയര്‍ഡൈ പലതരത്തിലുണ്ട്.
മെറ്റാലിക് : ലെഡ്, സില്‍വര്‍ ഓക്സൈഡുകള്‍ അല്ലെങ്കില്‍ സള്‍ഫൈഡുകള്‍ എന്നിവയാണിവ. ഇവ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമേ മുടിയില്‍ നിറം പിടിക്കൂ.
താല്ക്കാലികമായി നില്‍ക്കുന്നത് : മോളിക്യുലാര്‍ വെയ്റ്റ് കൂടുതലുള്ള ടെക്സ്റ്റൈല്‍ ഡൈയാണ് ഉപയോഗിക്കുന്നത്. ഒരുതവണ ഷാംപൂ ചെയ്യുമ്പോഴേക്കും മുടിയുടെ നിറം പഴയതുപോലെയാകുന്നു.
സെമിപെര്‍മനന്‍റ്ഡൈ : മോളിക്യുലാര്‍ വെയ്റ്റ് കുറഞ്ഞ പ്രകൃതിദത്ത അല്ലെങ്കില്‍ സിന്തറ്റിക് ടെക്സ്റ്റൈല്‍ ഡൈയാണ്. നാലഞ്ചുതവണ കഴുകുമ്പോഴേക്കും നിറം പോകുന്നു, 30 ശതമാനം നര കളര്‍ ചെയ്യുന്നു.
പെര്‍മനന്‍റ് ഡൈ : ഇതിലുള്ള രാസവസ്തുക്കള്‍ മുടിയുടെ ഷാഫ്റ്റുമായി ചേര്‍ന്ന് പുതിയ നിറമുണ്ടാക്കുന്നു. ഇത്തരം ഡൈ മുടിയുടെ നിറം കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കാം. പൂര്‍ണമായും മുടി കറുപ്പിക്കുന്നു. പക്ഷേ പുതുതായി ഉണ്ടാക്കുന്ന മുടി എല്ലാമാസവും കളര്‍ ചെയ്യേണ്ടി വരും.
ദൂഷ്യവശങ്ങള്‍
പാരാഫിനലിന്‍ ഡൈ അമീന്‍, പെറോക്സൈഡ്, അമോണിയ എന്നിവയാണ് ഹെയര്‍ കളറിങ്ങില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ ഇതില്‍ പിപിഡി വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇതുമൂലം മുടി ദുര്‍ബലമാകാനും പൊട്ടിപ്പോകാനും ഇടയുണ്ട്. മുടിയുടെ സ്വഭാവം തന്നെ മാറ്റുന്നു. മുടിയിലടങ്ങിയിട്ടുള്ള പ്രോട്ടീനുകളെ നശിപ്പിക്കുന്നതിനാലാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. അലര്‍ജിമൂലം ചൊറിച്ചിലും കുരുക്കളും കുമിളകളുമൊക്കെയുണ്ടാകാം.
ചിലരില്‍ പെറോക്സൈഡും അമോണിയയും ഇറിറ്റന്‍റ് ഡെര്‍മറ്റൈറ്റീസ് ഉണ്ടാക്കും. വര്‍ഷങ്ങളോളം തുടര്‍ച്ചയായ് ഉപയോഗിച്ചാല്‍ ചര്‍മത്തില്‍ നിറഭേദം സംഭവിക്കാം. കണ്‍പോളകള്‍ക്കും ചൊറിച്ചിലും തടിപ്പും ഉണ്ടാകാം. ഹെയര്‍ ബ്ലീച്ചിങ് ചെയ്യുന്നതുകൊണ്ട് മുടിയില്‍ സുഷിരങ്ങളുണ്ടാകുകയും വെള്ളം കൂടുതല്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. മുടി വലിഞ്ഞ് പൊട്ടിപ്പോകാനിടയാകുന്നു. കൂടാതെ ഉണങ്ങാന്‍ താമസമുണ്ടാകും. മുടിയുടെ കനം കുറയുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുടിക്ക് നിറം കൊടുക്കുന്നതൊക്കെ അത്യാവശ്യത്തിന് മാത്രം മതി. കഴിയുന്നതും കെമിക്കല്‍ ഡൈ ഉപയോഗിക്കരുത്. അലര്‍ജിയുള്ളവര്‍ ഇവ തീര്‍ത്തും ഉപേക്ഷിക്കണം. പകരം വെജിറ്റബിള്‍ കളറോ ഹെര്‍ബല്‍ ഡൈയോ ഉപയോഗിക്കാം. കൈയോന്നി, മൈലാഞ്ചി, ചെമ്പരത്തി ഇല, നീലയമരി, നെല്ലിക്ക, കറിവേപ്പില, ബീറ്റ്റൂട്ട്, താന്നി എന്നിങ്ങനെ പല നാടന്‍ സാധനങ്ങളും കുറച്ചൊക്കെ സഹായകമായേക്കും. ഹെര്‍ബല്‍ കളറും ചിലരില്‍ അലര്‍ജിയുണ്ടാക്കും.
കളര്‍ ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്പ് ചര്‍മത്തില്‍ ഡൈ പുരട്ടി അലര്‍ജിയുടെ ലക്ഷണങ്ങളുണ്ടോ എന്ന് ടെസ്റ്റ് ചെയ്യണം. കളര്‍ ചെയ്യുന്ന മുടിയെ പ്രത്യേകം പരിപാലിക്കുക. അത്തരം മുടിക്ക് വേണ്ടി പ്രത്യേകം ഷാമ്പൂവും കണ്ടീഷണറും ലഭ്യമാണ്. ഹെയര്‍ കളറിങ്ങില്‍ നല്ല പ്രാവീണ്യമുള്ള ബ്യൂട്ടിഷനെ സമീപിക്കുക. തനിയെ ചെയ്യുമ്പോള്‍ മിക്സിങ് ശരിയായില്ലെങ്കില്‍ മുടി കേടാകാനിടയുണ്ട്.
നിറം മങ്ങാതിരിക്കാന്‍ വെയിലത്ത് പോകുമ്പോള്‍ തൊപ്പി ധരിക്കുക. ഓരോ കുളി കഴിയുമ്പോഴും കളര്‍ കുറയാനിടയുള്ളതിനാല്‍ മുടി കഴുകല്‍ ആഴ്ചയില്‍ രണ്ടുതവണയാക്കുന്നതാണ് ഉത്തമം
Post Your Comments