ലണ്ടന്‍: നിരോധിക്കപ്പെട്ട ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന സംശത്തേത്തുടര്ന്ന് ബ്രിട്ടനില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് നാഷണല്‍ ആക്ഷന്‍ ഗ്രൂപ് എന്ന തീവ്രവാദ സംഘടന ഉണ്ടായത്. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.
ഇവര്‍ നാഷണല്‍ ആക്ഷന്‍ എന്ന തീവ്രവാദ സംഘടനയില്‍ ചേര്‍ന്നെന്നായിരുന്നു വിവരം. 21നും 37നും പ്രായമായവരാണ് പിടിയിലായത്. പിടിയിലാവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.വര്‍ഗീയതയും ഭീകരതയും വളര്‍ത്തുന്നെന്ന രഹസ്യ വിവരത്തേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
Post Your Comments