Latest NewsNewsLife Style

പിറന്നാള്‍ ,വിവാഹം , ഗൃഹപ്രവേശം എന്നീ വിശേഷാവസരങ്ങളില്‍ ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കരുത്

പിറന്നാള്‍ ,വിവാഹം ,ഗൃഹപ്രവേശം എന്നീ വിശേഷാവസരങ്ങളില്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നാമെല്ലാരും സമ്മാനങ്ങള്‍ നല്‍കാറുണ്ട്.വാസ്തുപരമായി ശ്രദ്ധിച്ചില്ലെങ്കില്‍ കൊടുക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ചില സമ്മാനങ്ങള്‍ ഒരു പോലെ ദോഷമുണ്ടാക്കും.സൗഹൃദങ്ങള്‍ എന്നും കാത്തു സൂക്ഷിക്കേണ്ടതാണ്.നമ്മുടെ അറിവില്ലായ്മ മൂലം ആ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാവാന്‍ പാടില്ല

ഭഗവാന്‍മാരുടെ വിഗ്രഹങ്ങളും ഫോട്ടോകളും സമ്മാനമായി നല്‍കുന്നത് നല്ലതാണ് എന്നാല്‍ അത് സ്വീകരിക്കുന്നയാള്‍ വേണ്ട രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ ഗുണത്തേക്കാള്‍ അത് ദോഷം ചെയ്യും.

ദുഃഖ ഭാവത്തിലുള്ള ചിത്രങ്ങള്‍, രൗദ്ര ഭാവത്തിലുള്ള വന്യജീവികളുടെ പ്രതിമകള്‍ എന്നിവ നല്‍കരുത് .

പെട്ടെന്ന് പൊട്ടുന്ന തരത്തിലുള്ള പ്രതിമകള്‍ ,കണ്ണാടികള്‍ ഇവ നല്‍കിയാല്‍ ഇരുകൂട്ടരുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാവും .

മൂര്‍ച്ചയുള്ള വസ്തുക്കള്‍,യുദ്ധത്തിന്റെ ചിത്രങ്ങള്‍, പക്ഷിക്കൂട് എന്നിവ നല്‍കുന്നത് ഒഴിവാക്കുക.

അക്വേറിയം സമ്മാനമായി നല്‍കിയാല്‍ നമ്മുടെ സൗഭാഗ്യം സ്വീകരിക്കുന്നവരിലേക്കു കൈമാറ്റം ചെയ്യപ്പെടും എന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button