MenWomenLife Style

പുരുഷന്മാരിലേക്ക് സ്ത്രീകളെ ആകൃഷ്ടരാക്കുന്നതിന്റെ പ്രധാന ഘടകം ഇതാണ് !

പുരുഷന്മാരിലേക്ക് സ്ത്രീകളെ ആകൃഷ്ടരാക്കുന്നതില്‍ പ്രധാന ഘടകം എന്താണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? പല പുരുഷന്‍മാര്‍ക്കും അതെന്താണ് എന്ന് കൃത്യമായി അറിയില്ല എന്നതാണ് സത്യം. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് സുഗന്ധമാണ് പുരുഷന്മാരിലേക്ക് സ്ത്രീകളെ ആകൃഷ്ടരാക്കുന്നതില്‍ പ്രധാന ഘടകമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ അതിനായി നിര്‍ദ്ദേശിക്കുന്ന മാര്‍ഗം കേള്‍ക്കുന്നവര്‍ക്ക് വിചിത്രമായി തോന്നാം. ആഹാരക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയാണത്രെ സ്ത്രീകളെ ആകര്‍ഷിക്കാനായി ചെയ്യേണ്ടത്. ഗന്ധവും ആകര്‍ഷകത്വവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ ഇതിന് മുന്‍പ് നടന്നിട്ടുണ്ട്.

എന്നാല്‍ ഗന്ധവും ആരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അത് ഒരു വ്യക്തിയുടെ ആകാരത്തെ സ്വാധീനിക്കുന്നു. ഒരാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ പ്രത്യേകിച്ച് സ്ത്രീകളോടാണെങ്കില്‍ സുഗന്ധം പ്രധാനമായ ഒന്നാണെന്ന് പഠനങ്ങള്‍ പറയുന്നു.

പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുന്നവരെയാണ് കൂടുതല്‍ ആകൃഷ്ടരായി കണ്ടെത്തിയത്. കാരണം അത്തരം ആള്‍ക്കാരില്‍ ഒരു പ്രത്യേക സുഗന്ധമായിരിക്കും അനുഭവപ്പെടുക. എന്നാല്‍ മാംസാഹാരങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക് രൂക്ഷമായ മറ്റൊരു ഗന്ധമാണ് അനുഭവപ്പെട്ടത്. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി ഉപയോഗിക്കുന്നവര്‍ ആകര്‍ഷണീയത കുറഞ്ഞ ഗന്ധമാണ് പുറപ്പെടുവിക്കുന്നതെന്ന് പഠനഫലം വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button