ദുബായ് ; യുഎഇയിൽ പുതുവർഷ ദിനത്തിൽ പിറന്നാൾ ആഘോഷിച്ച ശേഷം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബർദുബായിൽ ആണ് സംഭവം നടന്നത്. 2018 പിറന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് യുവാവ് അപാർട്ട്മെന്റിൽ തൂങ്ങിമരിച്ചതെന്നും പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം അറിയിച്ച് ഫോൺകോൾ എത്തിയതെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം സുറോർ പറഞ്ഞു.
യുവാവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടില്ല. ഏകദേശം 28 വയസ്സ് പ്രായമാണ് യുവാവിനുള്ളത്. സംഭവ ദിവസം യുവാവ് സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച ശേഷം പുതുവർഷ ആഘോഷങ്ങൾ ആസ്വദിക്കുകയും തുടർന്ന് മുറിയിൽ പോയി വാതിൽ അടയ്ക്കുകയും ചെയ്തു. ഏറെ സമയം കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ലാതെ വന്നു. ശേഷം മുറി പരിശോധിച്ചപ്പോഴാ ണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും കഴിഞ്ഞ കുറച്ചുകാലമായി യുവാവിന് കടുത്ത വിഷാദം ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ മൊഴി നൽകി. വളരെ അപൂർവമായ സംഭവമാണ് ഉണ്ടായത്. സംഭവത്തിൽ ദുരൂഹത കാണുന്നില്ല എന്നും വിവരം ബന്ധുക്കളെയും എംബസിയെയും അറിയിച്ചുവെന്നും പോലീസ് പറഞ്ഞു.
Post Your Comments