കൊല്ലം: പരവൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞ കലയ്ക്കോട് ഒലിപ്പുറത്തുവീട്ടില് സോമന്-ലക്ഷ്മി ദമ്പതികളുടെ മകന് മനു(29)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയില്‍ ഒല്ലാല്‍ റെയില്‍വേ ഗേറ്റിന് സമീപം പാളത്തിലാണ് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments