കാസര്‍കോട്: ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് റെയില്‍വെ സ്റ്റേ്ഷനിൽ ട്രെയിനില്‍ നിന്ന് പിടിവിട്ട് പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി മറിയം തസ് രീഫയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
രാവിലെ കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 7.15 ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പെൺകുട്ടി നീങ്ങിത്തുടങ്ങിയ ചെറുവത്തൂര്‍ – മംഗളൂരു പാസഞ്ചര്‍ ട്രയിനില്‍ ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. ട്രെയിനിന്റെ വാതിലില്‍ നിന്ന് തസ് രീഫ പിടിവിടാതിരുന്നതിനാൽ ട്രെയിൻ കുറച്ചുദൂരം വലിച്ചുകൊണ്ടുപോയി. ശേഷം പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇത് കണ്ട യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നതോടെ തൊട്ടുപിറകിലെ കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പോലീസിലെ സിവില്‍ പോലീസ് ഓഫിസര്‍ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. തുടർന്ന് ട്രെയിനിന്റെ അടിയില്‍ പെട്ട തസ്രിഫയെ പോലീസ് പുറത്തെടുത്ത് ഉടൻ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയാ യിരുന്നു.
Post Your Comments