KeralaLatest NewsNews

ശബരിമല ക്ഷേത്രത്തിന് പഴയ പേര് തന്നെ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

 

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ നിലവിലുള്ള പേര് മാറ്റി പഴയ പേര് തന്നെ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ തീരുമാനം.

ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേരില്‍ ഇനി ശബരിമലക്ഷേത്രം അറിയപ്പെടും. ആലോചനയില്ലാതെ എടുത്ത തീരുമാനമാണ് കഴിഞ്ഞ ഭരണസമിതിയുടെതെന്ന് ദേവസ്വം ബോര്‍ഡ് യോഗം കണ്ടെത്തി.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്ന ദേവസ്വം ബോര്‍ഡിന്റെ സമയത്താണ് ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രി അയ്യപ്പസ്വാമിക്ഷേത്രം എന്നാക്കിമാറ്റാന്‍ തീരുമാനമെടുത്തത്. 2016 ഒക്‌റ്റോബര്‍ 6നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയത്.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നിരവധി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഒരു അയ്യപ്പസ്വാമി ക്ഷേത്രം മാത്രമാണുള്ളതെന്നും അത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം അണെന്നും വ്യക്തമാക്കിയാണ് അന്നത്തെ ഉത്തരവിറക്കിയത്.

10നും 50നും ഇടയിലുള്ള സ്ത്രീകളേയും ശബരിമലയില്‍ ദര്‍ശനത്തിനു അനുവദിക്കണമെന്ന സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍, സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ഇടതു സര്‍ക്കാറിന്റെ വാദത്തെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് അധ്യക്ഷനായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രത്തിന്റെ പേര് മാറ്റിയത്.

എന്നാല്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും പഴയതാക്കുന്നതോടെ സര്‍ക്കാര്‍ നിലപാടിന് ഒപ്പമാണ് കഴിഞ്ഞ നവംബറില്‍ ചുമതലയേറ്റെടുത്ത എ. പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡെന്നാണ് സൂചന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button