ബെംഗളൂരു: കർണാടകയിൽ മനുഷ്യരുടെ തലമുടി കയറ്റുമതി ചെയ്യുന്നവർക്കെതിരെ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ് .65 കോടിയുടെ അനധികൃത വരുമാനം ഇവരിൽ നിന്നും കണ്ടെത്തി. പണവും ആഭരണങ്ങളുമാണ് പിടിച്ചെടുത്തവ.
ക്ഷേത്രങ്ങളിലെ ഭക്തജനങ്ങൾ ദാനം ചെയ്തിരുന്ന മുടിയിൽ നിന്നുള്ള നികുതി വെട്ടിപ്പ് അന്വേഷണ ഡയറക്ടറേറ്റ് കണ്ടെത്തിയതായി ജോയിന്റ് ഡയറക്ടർ ജി. രമേഷ് പറഞ്ഞു. 2.5 കോടി രൂപയുടെ ക്യാഷ്, അഞ്ച് കോടി വിലവരുന്ന ആഭരണങ്ങൾ , 140 കിലോ വെള്ളി എന്നിവയാണ് പിടിച്ചെടുത്തത്.എളുപ്പത്തിൽ പണം സമ്പാദിക്കാൻ സംസ്ഥാനത്തെ വനിത ഹോസ്റ്റലുകളിലെ പെൺകുട്ടികൾ അവരുടെ നീണ്ട മുടികൾ കട്ട് ചെയ്ത് വിൽപന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രങ്ങൾ കൂടാതെ, ബ്യൂട്ടി പാർലറുകളിൽ നിന്നും മനുഷ്യന്റെ മുടി വാങ്ങി ആഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.ലോകമെമ്പാടുമുള്ള വില്പനവില ബില്യൺ ഡോളർ (38,400 കോടി) ആണെന്ന് കണക്കാക്കപ്പെടുന്നു.ഏജൻസികൾ നിരവധി വർഷങ്ങളായി കയറ്റുമതിയിൽ നികുതി വെട്ടിപ്പ് നടത്തുന്നതായി തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് രമേഷ് പറഞ്ഞു.കർണാടക-ഗോവ മേഖലയിലെ ആദായനികുതി ഡയറക്ടറേറ്റ് ജനറൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.
Post Your Comments