ന്യൂഡല്‍ഹി: വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലടിച്ചു. പൈലറ്റുമാര്‍ തമ്മിലടിച്ചത് പുതുവത്സരദിനത്തില്‍ ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ കോക്പിറ്റിലാണ്. പ്രധാന പൈലറ്റ് വനിതാ സഹപൈലറ്റിനെ വിമാനം പറന്നു തുടങ്ങിയ ഉടന്‍ സംഭവിച്ച തര്‍ക്കത്തിനൊടുവില്‍ അടിക്കുകയായിരുന്നു. കോക്പിറ്റില്‍ നിന്ന് വിമാനം പറക്കുന്നതിനിടയില്‍ തന്നെ കമാന്‍ഡര്‍ പൈലറ്റും, വനിതാ സഹ പൈലറ്റും ഇറങ്ങിപ്പോയി.
രണ്ടു പൈലറ്റുമാരെയും അടിപിടി സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) തീരുമാനിച്ചു. ഇരുവരുടെയും ലൈസന്‍സ് അന്വേഷണം പൂറത്തിയാകുന്നതുവരെ റദ്ദാക്കി.
വിമാനത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം 324 യാത്രക്കാരുമായി ജെറ്റ് എയര്‍വെയ്സിന്റെ ബോയിംഗ് 777 വിമാനം ലണ്ടനില്‍നിന്നു മുംബൈയിലേക്ക് ഒമ്പതു മണിക്കൂര്‍ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ്. തര്‍ക്കത്തിനൊടുവില്‍ കമാന്‍ഡര്‍ പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ അടിച്ചു. ഇതോടെ അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റില്‍നിന്നു പുറത്തുപോയി. പിന്നാലെ കമാന്‍ഡര്‍ പൈലറ്റിനോട് തിരിച്ചെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് കമാന്‍ഡര്‍ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയും ചെയ്തു.
Post Your Comments