Latest NewsNewsIndia

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന വാഗ്ദാനം പാലിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഐഎഎസ് ഓഫീസര്‍മാരെ സംരക്ഷിക്കാന്‍ പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 21 നാണ് പുതിയ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ പാടുള്ളുവെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഡിഒപിടി വകുപ്പിന്റെ ചുമതല നിലവില്‍ വഹിക്കുന്നത് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ്. പഴ്സോണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് മന്ത്രിയുടെ അംഗീകാരമില്ലാതെ ഇനി മുതല്‍ ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ കഴിയില്ല.

അശോക് ഖേംക,ദുര്‍ഗ ശക്തി രാംപാല്‍ എന്നിവരുടെ സസ്പെന്‍ഷന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്പ് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വിവരമറിയിക്കണം.സസ്പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പും, അതിനുള്ള കാരണങ്ങളും അറിയിക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഡിഒപിടിയുടെ ഭരണത്തലവനായ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനങ്ങളുമായി ഒരുവര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഇക്കാര്യത്തില്‍ സമയപരിധി ഉണ്ടായിരുന്നില്ല.

അച്ചടക്ക നടപടികള്‍ തുടങ്ങാതിരിക്കുകയോ, അത് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിക്കാതിരിക്കുകയോ,ചെയ്യാതിരുന്നാല്‍, 30 ദിവസത്തിലധികം ഒരു ഓഫീസറുടെ സസ്പെന്‍ഷന്‍ സംസ്ഥാനത്തിന് തുടരാനാവില്ല. ഡിഒപിടിയുടെ സെക്രട്ടറിയായിരിക്കും സെന്‍ട്രല്‍ റിവ്യൂ കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍.നേരത്തെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു തലവന്‍.ഒരു ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍ ഒരാഴ്ചയിലധികം തുടരാന്‍ ഈ കമ്മിറ്റിയുടെ ശുപാര്‍ശ വേണമെന്ന കരട് രേഖയിലെ ശുപാര്‍ശ ചട്ടം രൂപീകരിച്ചപ്പോള്‍ വേണ്ടെന്നുവച്ചു.1969 ലെ സര്‍വീസ് ചട്ടങ്ങളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button