മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത-ദളിത് സംഘർഷത്തെ തുടർന്ന് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പിൻവലിച്ചു. ബി.ആർ. അംബേദ്ക്കറുടെ ചെറുമകൻ പ്രകാശ് അംബേദ്ക്കറാണ് ബുധനാഴ്ച വൈകുന്നേരം 4.30 ന് ബന്ദ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ദളിതർക്കു നേരെ ആക്രമണം നടത്തിയ മിലിന്ദ് എക്ബോത്, സാംഭാജി ഭൈഡ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ബന്ദ് പിൻവലിച്ചത്.
മുംബൈ ഇതുവരെ സാധാരണ നിലയിലായിട്ടില്ല. ഗാത്കോപാറിലെ രമാബായി നഗറിൽ സംഘർഷം രൂക്ഷമായി തുടരുന്നു. പ്രക്ഷോഭകർ വാഹനഗതാഗതം തടസപ്പെടുത്തിയതിനാൽ കിഴക്കൻ എക്സ്പ്രസ്വേ അടച്ചിട്ടു. 13 ബസുകളാണ് ബന്ദില്‍ സമരക്കാര്‍ തല്ലി തകര്‍ത്തത്. നാഗ്പുര്‍, പൂണെ, ബരാമട്ടി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. മിക്കയിടങ്ങളിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്കൂളുകളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.
Post Your Comments