കൊച്ചി: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20-ന് കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കാമ്പസില്‍ നടത്തുന്ന ജോബ്ഫെയറില്‍ ഐ ടി സാങ്കേതിക മേഖലയിലെയും, ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, അഡൈ്വര്‍ടൈസിംഗ്, മീഡിയ എന്നീ മേഖലകളില്‍ നിന്നുമുളള 5000 ത്തിലേറെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. മുന്‍വര്‍ഷങ്ങളില്‍ നടന്നിട്ടുളള നിയുക്തി തൊഴില്‍മേളകളിലെ വന്‍ വിജയങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ നിയുക്തി 2018 നടത്തുന്നതിന് പ്രചോദനമായിട്ടുണ്ട്.
പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതകളുളള ഒഴിവുകളിലേക്കാണ് നിയമനം. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുളള ഓറിയന്റേഷന്‍ ക്ലാസുകള്‍ തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുകളില്‍ സൗജന്യമായി നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളും ഉദ്യോഗദായകരും www.jobfest.kerala.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2422458, 2422452, 2464498, 2421630.
Post Your Comments