കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 25 കോടിയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പ്രധാനകണ്ണിയെ പോലീസ് തെരയുന്നു. മാരക മയക്കുമരുന്നായ കൊക്കെയ്നുമായി പിടിയിലായ ഫിലിെപ്പെന്‍സ് യുവതി ജൊഹന്നയെ ചോദ്യം ചെയ്തതോടെ അന്വേഷണ സംഘത്തിനു നിര്‍ണായക വിവരം ലഭിച്ചു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുവേട്ട നടക്കാറുണ്ടെങ്കിലും പിടിയിലാകുന്നതു കാരിയറായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രം. നെടുമ്പാശേരി വിമാനത്താവളം വഴി പുതുവല്‍സരാഘോഷത്തിനു വന്‍തോതില്‍ മയക്കുമരുന്ന് എത്തുമെന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പാലിക്കുകയായിരുന്നു.
ബ്രസീലില്‍നിന്നാണു ഇത് എത്തിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ യുവതി രാജ്യാന്തര മയക്കുമരുന്നുസംഘത്തിലെ കണ്ണിയാണ്.
നാര്‍ക്കോട്ടിക് സെല്ലും ലോക്കല്‍ പോലീസുമാണ് അന്വേഷിക്കുന്നത്. ആര്‍ക്കുവേണ്ടിയാണു മയക്കുമരുന്ന് എത്തിച്ചതെന്ന് ഇനിയും യുവതി വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്കായി മുറി ബുക്ക് ചെയ്തിരുന്ന ആഡംബര ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ബുക്ക് ചെയ്ത ആളെ തിരിച്ചറിഞ്ഞാല്‍ മയക്കുമരുന്നു കടത്തിനു പിന്നിലെ വന്‍ സ്രാവുകളെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.ചെറുമീനുകള്‍ കുടുങ്ങുന്ന സ്ഥിതിയാണുള്ളത്. നേരത്തേ അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു വിദേശയുവതിയെ പിടിക്കാനായത്.
Post Your Comments