Latest NewsNewsTechnology

പുതിയ ഐഫോണുകളില്‍ ടൈപ്പ് ചെയ്യാന്‍ രണ്ടുകൈയും ഉപയോഗിക്കേണ്ടിവരുന്നുണ്ടോ? പരിഹാരവുമായി ആപ്പിള്‍

പഴയ മോഡലുകളേക്കാള്‍ വലുതായ ഐഫോണ്‍ 8 പ്ലസ്സിലും ഐഫോണ്‍ എക്സിലും ടൈപ്പ് ചെയ്യാന്‍ രണ്ടുകൈയും ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്ന പരാതിക്ക് പരിഹാരവുമായി ആപ്പിള്‍. നിലവില്‍ ചില പ്രത്യേക മോഡലുകളിലും ചില പ്രത്യേക ഉപഭോക്താക്കള്‍ക്കും മാത്രമേ ഈ സൗകര്യം കൊടുത്തിട്ടുള്ളൂ. പരീക്ഷാടിസ്ഥാനത്തിലാണിത്. ഇത് തൃപ്തികരമെന്ന് കണ്ടാല്‍, ആഗോളാടിസ്ഥാനത്തില്‍ ഇക്കൊല്ലം ഒടുവില്‍ അപ്ഡേഷന്‍ കൊടുക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഇത് അപ്ഡേറ്റ് ചെയ്യുന്നതിന് ഏറ്റവും പുതിയ ഐഒഎസ്11 സോഫ്റ്റ്വേര്‍ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്.

വലിയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ടൈപ്പ് ചെയ്യാന്‍ രണ്ടു കൈയും വേണ്ടിവരുന്നുനെന്നുവെന്ന പരാതിക്ക് പരിഹാരമായി പുതിയ സോഫ്റ്റ്വേര്‍ അപ്ഡേറ്റാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് അപ്ഡേറ്റ് ചെയ്യുന്നതോടെ, കീബോര്‍ഡ് സ്ക്രീനിന്റെ വലത്തേയ്ക്കോ ഇടത്തേയ്ക്കോ സൗകര്യം പോലെ മാറ്റാം. കീബോര്‍ഡ് ഓപ്പണ്‍ ചെയ്തുകഴിഞ്ഞാല്‍ സ്പേസ് ബാറിന് സമീപമുള്ള ചെറിയ ഇമോജിയിലോ ഗ്ലോബ് ചിഹ്നത്തിലോ പ്രസ് ചെയ്ത് പിടിച്ചാല്‍ പോപ്പപ്പ് വിന്‍ഡോ വരികയും അതനുസരിച് കീബോര്‍ഡ് ഇടത്തേക്കോ വലത്തേക്കോ മാറ്റുകയും ചെയ്യാം.

മെസേജ് അയക്കുമ്പോള്‍ ഒരു കൈ ഉപയോഗിച്ചുതന്നെ ടൈപ്പ് ചെയ്യുന്ന തരത്തിലേക്ക് കീബോര്‍ഡ് ഉപയോഗിക്കാനുമാവും. പുതിയ വണ്‍ ഹാന്‍ഡഡ് കീബോര്‍ഡ് ഐഫോണ്‍ 6, 7, 8 എന്നീ മോഡലുകളിലും ഐഫോണ്‍ എക്സിലും പ്രവര്‍ത്തിക്കും. കീബോര്‍ഡ് സാധാരണ നിലയില്‍ മതിയെങ്കില്‍ ബ്ലാങ്ക് സ്പേസില്‍ ടാപ്പ് ചെയ്താല്‍ മതി. സ്ഥിരമായി വണ്‍ഹാന്‍ഡഡ് കീബോര്‍ഡ് മതിയെങ്കില്‍ സെറ്റിങ്സില്‍ പോയി അതിനുള്ള നിര്‍ദ്ദേശം നല്‍കാവുന്നതാണ്. ജനറല്‍ സെറ്റിങ്സില്‍ കീബോര്‍ഡ് തിരഞ്ഞെടുത്തശേഷം വണ്‍ഹാന്‍ഡഡ് കീബോര്‍ഡ് എന്ന നിര്‍ദ്ദേശം നല്‍കുക. തുടര്‍ന്ന് ഓഫ്, ലെഫ്റ്റ്, റൈറ്റ് എന്നിങ്ങനെ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. ഐ പാഡില്‍ നിലവില്‍ ഇത്തരമൊരു സംവിധാനം ആപ്പിള്‍ അവതരിപ്പിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button