ലക്നോ: ക്രിമിനലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ശ്യാമിലി ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന കോൺസ്റ്റബിൾ അങ്കിത് ടോമർ ആണ് മരണത്തിന് കീഴ്നടങ്ങിയത്.
വെടിവെപ്പിൽ പരിക്കേറ്റ അങ്കിതിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. അങ്കിതിന്റെ കുടുംബത്തിന് യുപി സർക്കാർ 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ 10 ലക്ഷം രൂപ മാതാപിതാക്കൾക്കും ലഭിക്കും.
Post Your Comments