ന്യൂഡല്‍ഹി: എല്ലാ ട്രെയിനുകളിലും 22 കോച്ചുകള്‍ വീതമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ കോച്ചുകളുടെ എണ്ണം 12, 16,18,22 അല്ലെങ്കില്‍ 26 എന്നിങ്ങനെയാണ്. ഇതുമൂലം ഒരു ട്രെയിനു പകരം മറ്റൊന്നു കണ്ടെത്താന്‍ റെയില്‍വേ അധികൃതര്‍ക്ക് ബുദ്ധിമുട്ടാണ്. 22 കോച്ചുകള്‍ വീതമാക്കി നിജപ്പെടുത്താനുള്ള ചുമതല റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിനാണ്.
ഇന്ത്യന്‍ റെയില്‍വേ നെറ്റ്വര്ക്കിലുള്ള എല്ലാ ട്രെയിനുകള്‍ക്കും 22 കോച്ചുകളാക്കാനുള്ള വൈകാതെ തുടങ്ങും. പ്ലാറ്റ്ഫോമുകളുടെ നീളവും അനുബന്ധ ജോലികളും ഇതോടൊപ്പം ആരംഭിക്കാനും പദ്ധതിയുണ്ട്.
Post Your Comments