Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife Style

കിടപ്പറയില്‍ പങ്കാളികള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്

ലൈംഗിക ബന്ധത്തിന് കുടുംബ ജീവിതത്തില്‍ വലിയ സ്ഥാനമാണുള്ളത്. കിടപ്പറയില്‍ സംഭവിക്കുന്ന ചെറിയ പിഴവ് പോലും കുടുംബ ജീവിതത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജീവിതത്തിലെ ചെറിയ അസ്വാരസ്യങ്ങള്‍ കിടപ്പറയിലേക്ക് കൊണ്ടുപോകുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നവും ഒരു രാത്രിക്കപ്പുറം കിടപ്പറ താണ്ടി പോകരുതെന്നാണ് മനശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം, കിടപ്പറയില്‍ പങ്കാളികള്‍ ഒരിക്കലും പങ്കുവയ്ക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

കിടപ്പറയില്‍ പങ്കാളിയുമായി സ്‌നേഹം പങ്കിടുമ്പോള്‍ ഓഫീസിലെ കാര്യങ്ങളെ കുറിച്ചൊന്നും പറയരുത്. ജോലിത്തിരക്ക് നിങ്ങളെ അത്രയ്ക്ക് അലട്ടുന്നുണ്ടെങ്കില്‍ അതിനുള്ള പ്രതിവിധിയും കിടപ്പറയില്‍ ഒളിഞ്ഞിരിപ്പുണ്ട്. തന്റെ പങ്കാളിയുടെ പൂര്‍വ കാമുകി/ കാമുകന്മാരെക്കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നത് ആര്‍ക്കും പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന കാര്യമല്ല. എല്ലാകാര്യങ്ങളും പങ്കാളികള്‍ തമ്മില്‍ തുറന്ന് സംസാരിക്കണമെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ഒരിക്കലും കിടപ്പറയില്‍ ഒരു ചര്‍ച്ച വേണ്ട. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ കുട്ടികളെപ്പോലെ സംസാരിക്കുന്നതും പെരുമാറുന്നതും ചിലപ്പോള്‍ പങ്കാളിക്ക് ഇഷ്ടപ്പെടണമെന്നില്ല. സീരിയസ് ആയിട്ടുള്ള പെരുമാറ്റം ആയിരിക്കും മിക്കവരും പ്രതീക്ഷിക്കുന്നത്.

അതേസമയം ‘കുട്ടിക്കളി’ പങ്കാളി ആസ്വദിക്കുമെങ്കില്‍ കുഴപ്പമില്ല. മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുടുംബ ബന്ധങ്ങള്‍ കുട്ടികളെ വളര്‍ത്തുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും ലൈംഗികബന്ധത്തിനിടെ സംസാരിക്കരുത്. ഇത്തരത്തിലുള്ള സംസാരങ്ങള്‍ പങ്കാളിയില്‍ അസ്വസ്ഥതയ്ക്കിടയാക്കും. നിങ്ങള്‍ തമ്മില്‍ അവസാനം ഉണ്ടായ വഴക്കിനെക്കുറിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സംസാരം വേണ്ട. ഒരുപക്ഷേ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാം. പങ്കാളിയുടെ അവയവങ്ങളെക്കുറിച്ചുള്ള വര്‍ണനകള്‍ കുറ്റപ്പെടുത്തലിലേക്ക് കടക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. പുരുഷന്റെ ലൈംഗിക അവയവം ചെറുതാണെന്നോ സ്ത്രീയുടെ മാറിടത്തിന് വലിപ്പം കുറവാണെന്നോ തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ പങ്കാളിയുടെ ആത്മവിശ്വാസം നശിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button