2018 ല്‍ പറന്നുയര്‍ന്ന വിമാനം പറന്നിറങ്ങിയത് 2017 ല്‍ . ലോകത്ത് ഇത്രയും രസകരവും കൗതുകകരവുമായ ഒരു വിമാനയാത്ര ഇതിനേക്കാള്‍ വേറെയുണ്ടായിട്ടില്ല. രസകരമായ സംഭവം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് വാഷിംഗ്ടണ്‍ ഡിസിയുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ റിപ്പോര്‍ട്ടര്‍ സാം സ്വീനിയാണ്.
ന്യൂസിലന്റില്‍ നിന്നും ഹോണോലുലുവിലേക്ക് പറന്ന ഹവായ് എയര്‍ലൈന്‍ ഫ്ളൈറ്റ് 446 ആണ് വിമാനം. പ്രാദേശിക സമയം ഡിസംബര്‍ 31 ന് 11.55 നാണ് ന്യൂസിലന്റിലെ ഓക് ലാന്റ് വിമാനത്താവളത്തില്‍ നിന്നും ഹോണോലൂലുവിലേക്ക് വിമാനം പറക്കേണ്ടിയിരുന്നത്.
പക്ഷേ വിമാനം 10 മിനിറ്റ് വൈകിയതോടെ ഉയര്‍ന്നത് 2018 ജനുവരി 1 ന് പുലര്‍ച്ചെ 12.05 നായിരുന്നു. പക്ഷേ വിമാനം ഹോണോലുലുവില്‍ ഇറങ്ങിയത് 2017 ഡിസംബര്‍ 31 ന് പുലര്‍ച്ചെ 10.16 നായിരുന്നു. അന്താരാഷ്ട്ര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസിലന്റിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ അനേകം മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു.
Post Your Comments