
ഹൈദരാബാദ്•ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന് കേസിരാജു ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
റേഡിയോ ജോക്കിയായ യുവതി ഡിസംബര്‍ 29 ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ‘ഗസല്‍ ശ്രീനിവാസ്’ എന്ന പേരിലും അറിയപ്പെടുന്ന ഗായകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തെലുങ്ക് ഗസലുകളിലൂടെ ജനപ്രീയനായ ശ്രീനിവാസ് കഴിഞ്ഞ 9 മാസമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഒരു സംഗീത പരിപാടിയില്‍ 76 ഭാഷയില്‍ പാടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ച ഗായകനാണ് ശ്രീനിവാസ്. ആരോപണങ്ങള്‍ നിഷേധിച്ച ശ്രീനിവാസ് താന്‍ ഒരിക്കലും യുവതിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കി.
Post Your Comments