കോഴിക്കോട്: തുടര്‍ വിദ്യാഭ്യാസ കലോത്സവ പരിശീലനത്തിനിടെ ഭിന്നലിംഗക്കാര്‍ക്കു നേരെ പോലീസ് അതിക്രമം കാണിച്ചുവെന്ന പരാതിയില്‍ ഭിന്നലിംഗക്കാരുടെ അനാശാസ്യ ദൃശ്യങ്ങളുമായി പോലീസ് കോടതിയില്‍. കൂടാതെ പുരുഷന്മാരെ പ്രലോഭിപ്പിച്ചു കൊണ്ടുപോയ ശേഷം അവരെ കൊള്ളയടിക്കുന്നത് വ്യാപകമായിരിക്കുകയാണെന്നും പോലീസ് ദൃശ്യങ്ങൾക്കൊപ്പം നൽകിയ പരാതിയിൽ പറയുന്നു.
നൃത്ത പരിശീലനം കഴിഞ്ഞ് മടങ്ങുന്ന രണ്ട് ഭിന്നലിംഗക്കാരെ പി.എം താജ് റോഡില്‍ വെച്ച് തടഞ്ഞുവെച്ച് മര്‍ദ്ദിച്ചുവെന്ന് ഭിന്ന ലിംഗക്കാർ പരാതി നൽകിയിരുന്നു. സുസ്മിത, മമത ജാസ്മിന്‍ എന്നിവരായിരുന്നു പരാതിക്കാര്‍. ഇതെത്തുടര്‍ന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞ സമയത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളില്‍ നഗരത്തില്‍ പുരുഷന്മാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയായിരുന്നു.
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന്മാരെ ആകര്‍ഷിച്ച് വിജനമായ ഇടവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വദനസുരതത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.വഴങ്ങുന്നവരെ പിന്നാലെ വരുന്ന സംഘത്തിലെ മറ്റാളുകള്‍ കൊള്ളയടിക്കുന്നു.ഭിന്നലിംഗക്കാര്‍ സംഘം ചേര്‍ന്ന് പുരുഷന്മാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ കോഴിക്കോട് നഗരത്തില്‍ വ്യാപകമായിട്ടുണ്ട്.
മാനഹാനി ഭയന്ന് പലരും പരാതി നൽകുന്നില്ല. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ പോലീസിന്റെ ഈ ആരോപണങ്ങൾക്ക് തെളിവായി പോലീസ് കോടതിയിൽ സമർപ്പിച്ചു.
Post Your Comments