തൊടുപുഴ: കേടായ ഡയാലിസിസ് യൂണിറ്റ് നന്നാക്കാന്‍ ജീവനക്കാരന്‍ എത്താതിരുന്നതോടെ തകരാര്‍ പരിഹരിച്ച് രോഗി. ഇടുക്കി ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. മറ്റുള്ള രോഗികള്‍ക്കും രക്ഷകനായത് കോതമംഗലം കണ്ണാടിപ്പാറ വീട്ടില്‍ കെ.ജി. ഉല്ലാസാണ്. മൂന്നു മണിക്കൂറിലേറെ തകരാര്‍ മൂലം ഡയാലിസിസ് വൈകിയതോടെ ഒരു സ്‌ത്രീ കുഴഞ്ഞുവീണു.
ആര്‍.ഒ (റിവേഴ്‌സ് ഓസ്‌മോസിസ് ) പ്ലാന്റില്‍ നിന്നു ഡയാലിസിസ് യൂണിറ്റിലേക്കുള്ള ഫില്‍ട്ടര്‍ വാല്‍വ് തകരാറിലായത് ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിനാണ്. ആര്‍.ഒ. പ്ലാന്റ് സ്‌ഥാപിച്ച ഏജന്‍സിയായ കിര്‍ലോസ്‌കറിനെ വിവരമറിയിച്ചെങ്കിലും ഫില്‍റ്റര്‍ വാല്‍വ് സ്‌റ്റോക്കില്ലെന്നായിരുന്നു മറുപടി. മാത്രമല്ല തല്‍ക്കാലം പി.വി.സി. പൈപ്പ് ഉപയോഗിച്ച് ബൈപാസ് നിര്‍മിക്കാനും നിര്‍ദേശിച്ചിരുന്നു. തുടർന്ന് വളരെ എളുപ്പം പരിഹരിക്കാന്‍ സാധിക്കുമായിരുന്നിട്ടും അതു ചെയ്യാതെ രോഗികളോട് ഇന്നലെ രാവിലെ ആശുപത്രിയിലെത്താന്‍ പറഞ്ഞു.
ഡയാലിസിസിന് എത്തിയ ഉല്ലാസ് താന്‍ പ്ലംബിങ് ജോലികള്‍ ചെയ്യുന്നതാണെന്നും തകരാര്‍ പരിഹരിക്കാമെന്നും അറിയിച്ചത് ഡയാലിസിസ് നടത്താന്‍ താമസിച്ചതിനാല്‍ രോഗികള്‍ക്ക് ശാരീരികാസ്‌ഥ്യങ്ങള്‍ ഉണ്ടായതോടെയാണ്. ആര്‍.എം.ഒ.യെ ഡയാലിസിസ് ടെക്‌നീഷ്യന്‍ ജോബിന്‍ ജോര്‍ജ് ഇക്കാര്യം അറിയിച്ച് അനുമതി വാങ്ങി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പൈപ്പുള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങി വന്നപ്പോഴാണ് താല്‍ക്കാലിക ജീവനക്കാരന്‍ എത്തിയത്. അപ്പോഴേക്കും ഉല്ലാസ് പണി തുടങ്ങി. പന്ത്രണ്ടോടെ തകരാര്‍ പരിഹരിച്ചു.
Post Your Comments