തിരുവനന്തപുരം: കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ദേശീയ മാധ്യമം. ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനെ അഭിനന്ദിച്ചാണ് ഫ്രണ്ട് ലൈന്‍ മാസിക രംഗത്തെത്തിയത്. അഭിനന്ദനം വേഴ്സസ് ഓഫ് ഗ്രീഫ് ആന്‍ഡ് ആങ്കര്‍ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ്. ഓഖി ദുരന്തം നേരിടുന്നതിന് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ താരതമ്യം ചെയ്തു കൊണ്ടാണ് ലേഖനം.
തമിഴ്നാട് സര്‍ക്കാര്‍ ഓഖിയെ തുടര്‍ന്ന് കടലില്‍ കാണാതായവരുടേയും മരണപ്പെട്ടവരുടേയും എണ്ണം നിശ്ചയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഇതോടെ ദുരിതബാധിതര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ വിതരണവും മുടങ്ങിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങളെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് തമിഴ്നാട്ടിലെ മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ കൂടുതലായി പരിഗണിക്കുന്നുണ്ടെന്ന് തമിഴ് മത്സ്യത്തൊഴിലാളികളെ ഉദ്ധരിച്ച് ലേഖനം പറയുന്നു. പിണാറായി വിജയന് ഓഖി ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി ആര്.കെ നഗറില്‍ വോട്ടിന് വേണ്ടി ഓടുകയായിരുന്നെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
Post Your Comments