Latest NewsNewsInternational

ഇന്ന് സൂപ്പര്‍ മൂണ്‍, 31നു രക്തചന്ദ്രികയും : ചില കാര്യങ്ങള്‍ പ്രവചിച്ച് നാസ

 

വാഷിങ്ടണ്‍: പുതുവര്‍ഷത്തെ വരവേറ്റ് ആകാശത്ത് ഇന്നു സൂപ്പര്‍മൂണ്‍ തെളിയും. ഈ മാസം തന്നെ വീണ്ടുമൊരു പൂര്‍ണചന്ദ്രനും പ്രത്യക്ഷപ്പെടും 31 ന്. മാസാവസാനത്തെ സൂപ്പര്‍മൂണിനാണു കൂടുതല്‍ പ്രത്യേകതയെന്നാണു നാസയുടെ നിലപാട്. അല്‍പം ചുവപ്പുകലര്‍ന്ന ചന്ദ്രനെ അന്നു ‘രക്തചന്ദ്രിക’ എന്നും വിളിക്കാം.

സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. 14 ശതമാനം വരെ ചന്ദ്രന്റെ പ്രകാശം കൂടും.
ഭ്രമണം ചെയ്യുമ്പോള്‍ ഭൂമിക്ക് ഏറ്റവും അടുത്ത് ചന്ദ്രനെത്തുമ്പോാഴാണു ‘സൂപ്പര്‍ മൂണ്‍’ ദൃശ്യമാകുന്നത്. എന്നാല്‍ ‘രക്തചന്ദ്രിക’ പ്രതിഭാസത്തിനു കാരണം ഭൂമി തന്നെയാണ്. ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണു നേരിയ ചുവപ്പ് കലരുന്നത്. ഇന്നത്തെ പൂര്‍ണചന്ദ്രന്‍ തിരുവാതിരയാണെന്ന പ്രത്യേകതയുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button