Latest NewsFootballSports

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ രാജി വെച്ചു

കൊച്ചി ; കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനി മ്യുളൻസ്റ്റീൻ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്ന് മ്യുളൻസ്റ്റീൻ അറിയിച്ചു. നിലവിലെ സീസണിൽ‌ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർ‌ക്കാപ്പുറത്തു കിട്ടിയ തിരിച്ചടി കൂടിയാണു പരിശീലകന്റെ പിന്മാറ്റം. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷം 2017 ജൂലൈ 14നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. ഈ സീസണില്‍ ഒരു കളി മാത്രമാണ്  ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button