ദുബായ്: ഇന്ത്യയുടെ വിദേശ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച് മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നും മുഷറഫ് തുറന്നുപറഞ്ഞു.ദുബായിലെ വസതയില്‍, പാക്കിസ്ഥാനിലെ ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഷറഫ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘പാക്കിസ്ഥാന്റെ നയതന്ത്രം നിഷ്‌ക്രിയമാണ്. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. പാക്കിസ്ഥാന് ആഗോള തലത്തില്‍ എന്തെങ്കിലും ബഹുമാനമുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കൂ. മോദി പാക്കിസ്ഥാനുമേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്.എന്തിനാണ് ലഷ്‌കറെ തയിബ ഭീകര സംഘടനയാണെന്ന് നമ്മള്‍ അംഗീകരിച്ചത്?’എന്നും മുഷറഫ് ചോദിച്ചു.
Post Your Comments