ബീജിംഗ്: അമേരിക്ക കെെവിട്ട പാകിസ്ഥാന് പിന്തുണയുമായി ചെെന രംഗത്ത്. ഭീകരവാദത്തിനെതിരെ പോരാടുന്നതിനുള്ള പാകിസ്ഥാന്റെ സംഭാവന ലോകം അംഗീകരിക്കണമെന്ന് ചെെനീസ് വിദേശകാര്യ വക്താവ് ഷെംഗ് ഷുവാംഗ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ പോരാടാന്‍ അതിശക്തമായ സംഭാവനയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ പാകിസ്ഥാന്‍ എന്നും ശക്തമായ നടപടികളും സ്വീകരിച്ചിച്ചുണ്ട്. അത് ലോകം അംഗീകരിച്ച് കൊടുക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ പോരാട്ടം നടത്തുമ്പോള്‍ തങ്ങളുടെ മണ്ണില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്ഥാന്‍ ചെയ്തതെന്ന് വ്യക്തമാക്കിയാണ് ട്രംപ് പാകിസ്ഥാന് നൽകിയ സഹായം പിന്‍വലിക്കുന്നതായി അറിയിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി പാകിസ്ഥാന് അമേരിക്ക കണ്ണുമടച്ച് നല്‍കിയത് 33 ബില്യന്‍ ഡോളറിന്റെ സഹായമാണ്. എന്നാല്‍ കുറേ നുണകളും തട്ടിപ്പുമല്ലാതെ മറ്റൊന്നും അവര്‍ തിരിച്ചു തന്നില്ലെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്.
Post Your Comments