കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍. അക്രമികളെത്തിയത് ജില്ലാനേതാവിന്റെ അറിവോടെയാണെന്നും, മൂന്നുമാസം കൊണ്ട് ജാമ്യം നല്‍കാമെന്ന് ഉറപ്പു നല്‍കി പാര്‍ട്ടി ചതിച്ചെന്നും പ്രതി വെളിപ്പെടുത്തി.
ഈ സാഹചര്യത്തില്‍ കൂടുതല്‍ സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. മനോജിന്റെ കുടുബത്തിന് പണം വാഗ്ദാനം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ചില ഇടപെടലുകള്‍ നടത്താന്‍ ശ്രമിച്ചതായ വിവരവും സിബിഐക്ക് ലഭിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണത്തിനെതിരായ സമരം യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണെന്നും പ്രധാനപ്രതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും പ്രതിരോധത്തിലാവുകയാണ്.
Post Your Comments