നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം സ്വന്തം സ്ക്കൂളിന്റെ തിരുമുറ്റത്ത് ,GHSS കുഴിമണ്ണയിലെ 1992-93ലെ പൂർവ്വ വിദ്യാർത്ഥികൾ ഡിസംബർ 31 ന് ഒത്തുകൂടിയപ്പോഴാണ് കാർട്ടൂണിസ്റ്റും കാരിക്കേച്ച റിസ്റ്റുമായ ബഷീർ കിഴിശ്ശേരി അപൂർവ്വമായ ഈ വിരുന്നൊരുക്കിയത് , കൂടെ പഠിച്ച കൂട്ടുകാരെയും കൂട്ടുകാരികളെയും അവരുടെ മക്കളെയും പിന്നെ അദ്ധ്യാപകരുടെയും കാരിക്കേച്ചറുകൾ ഈ കാർട്ടൂണിസ്റ്റ് നിമിഷ സമയങ്ങൾ കൊണ്ട് വരച്ചു നൽകി സ്വന്തം ഹാസ്യ ചിത്രം (കാരിക്കേച്ചർ) കണ്ടപ്പോൾ അവർക്ക് ചിരിയട ക്കാൻ കഴിഞ്ഞില്ല.
വേദിയിലിരിക്കുന്ന അദ്ധ്യാപകരുടെ പടം അവർ പോലും അറിയാതെ വരച്ച് കയ്യിൽ നൽകിയപ്പോൾ അത്ഭുതവും സന്തോഷവും അവരുടെ മുഖത്ത് മിന്നി മറഞ്ഞു! കൊണ്ടോട്ടി സർക്കിൾ ഇൻസ്പക്ടർ ശ്രീ: മുഹമ്മദ് ഹനീഫ സാറിനാണ് ബഷീർ ആദ്യ കാരിക്കേച്ചർ വരച്ചു സമ്മാനമായി നൽകിയത്. തുടർന്ന് അദ്ധ്യാപകർക്കും കൂടെ പഠിച്ചവർക്കും വൈകീട്ട് വരെ വരച്ചു കൊടുത്തു സഹപാഠികളുടെ മറ്റുനിരവധി കലാപരിപാടികളും ഈ സമയം നടന്നിരുന്നു ‘മെമ്മറീസ്’ എന്നറിയപ്പെടുന്ന ഈ കൂട്ടായ്മക്ക് പുളിക്കൽ സലീമാണ് നേതൃത്തം നൽകുന്നത്, സ്വന്തം ബാച്ചിൽ പെട്ട കഷ്ടത അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കുക എന്നതാണ് മെമ്മറീസിന്റെ പരമപ്രധാനമായ ലക്ഷ്യം.
Post Your Comments