
ചെന്നൈ: തമിഴകത്തിന്റെ താര രാജാവ് രജനീകാന്ത് തങ്ങളുടെ സഖ്യകക്ഷിയാവുമെന്ന അവകാശവാദവുമായി ബിജെപി രംഗത്ത്. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനാണ് ഈകാര്യം വെളിപ്പെടുത്തിയത്. ഏറെ കാലമായി രജനി ബിജെപിയുമായി സഖ്യം ഉണ്ടാകുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ തമിളിസൈ സൗന്ദര്‍രാജനാണ് താരം രൂപം നല്‍കുന്ന പാര്‍ട്ടി 2019 തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സഖ്യക്ഷിയായിരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
ഇന്നലെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന പരസ്യമായി പ്രഖ്യാപിച്ചത്. ഇതിനെ സ്വാഗതം ചെയ്ത് ഇന്നലെ തന്നെ സൗന്ദര്‍രാജന്‍ രംഗത്തു വന്നിരുന്നു. രജനി വരുന്നത് അഴിമതിക്കും സല്‍ഭരണത്തിനും വേണ്ടിയാണ്. ഇതാണ് ബിജെപിയുടെ മുദ്രാവാക്യവുമെന്നായിരുന്നു സൗന്ദര്‍രാജന്റെ പരമാര്‍ശം.
Post Your Comments