Latest NewsNewsIndia

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്

ഷില്ലോങ്ങ്•നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവും മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എ.എല്‍ ഖേകും മൂന്ന് എം.എല്‍.എമാരുമാണ് ബി,ജെ.പിയില്‍ ചേരുന്നത്. ചൊവ്വാഴ്ച ഗോള്‍ഫ് ലിങ്ക്സ് റോഡില്‍ നടക്കുന്ന ബി.ജെ.പി റാലിയില്‍ വച്ച് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിംഗ്ദോ അറിയിച്ചു. ബി.ജെ.പിയുടെ മേഘാലയ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ളവര്‍ ഇവരെ അഭിവാദ്യം ചെയ്യും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറി രാം മാധവ്. വടക്കുകിഴക്കന്‍ ഡെമോക്രാറ്റിക്‌ അലയന്‍സ് കണ്‍വീനറും അസം ധനമന്ത്രിയുമായ ഹിമന്ത ബിസവ അടക്കമുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

എന്‍.സി.പി എം.എല്‍.എയായ സാന്‍ഷോര്‍ ഷൂലെയും ചില സ്വതന്ത്ര എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം അഞ്ച് കോണ്‍ഗ്രസ് എം.എല്‍.മാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചിരുന്നു. ഇവര്‍ എന്‍.ഡി.എ ഘടകകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button