Latest NewsKeralaNews

നാട്ടുകാര്‍ രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതോടെ എല്ലാം കഴിഞ്ഞ് മടങ്ങിയ സൂഫി കുടുങ്ങി

ചെങ്ങന്നൂര്‍: രാത്രികാലങ്ങളില്‍ ദമ്പതികളുടെ മുറിയില്‍ ഒളിഞ്ഞു നോട്ടം പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെറിയനാട് ചെറുവല്ലൂര്‍ സിബി മന്‍സിലില്‍ സൂഫി (29) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ വലയിലായത്. കഴിഞ്ഞദിവസം നെടുവരംകോട് ആലാ പെണ്ണുക്കര ചെറിയനാട് ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ മോഷണശ്രമവും വീടുകളില്‍ ഒളിഞ്ഞുനോട്ടവും വ്യാപകമായിരുന്നു.

പരാതികള്‍ പെരുകിയതോടെ ചെങ്ങന്നൂര്‍ പോലീസും നാട്ടുകാരും രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. വീടുകളിലെ നിരീക്ഷണ കാമറകളും പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തു. ഇതോടെയാണ് രാത്രികാലങ്ങളില്‍ വീടിന്റെ പിന്‍ഭാഗത്തുകൂടി പതുങ്ങിയെത്തി ഒളിഞ്ഞു നോട്ടം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ മോഷണ സാധ്യതയും പരിശോധിക്കുന്ന കള്ളന്റെ ദൃശ്യം ഒരു നിരീക്ഷണ കാമറയില്‍ പതിഞ്ഞത്. എസ്‌ഐ എം. സുധിലാലിന്റെ നോതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശനിയാഴ്ച പുലര്‍ച്ചയോടെ അറസ്റ്റു ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button