പീരുമേട്: തക്കാളിയുടെ മൊത്തവിലയില്‍ ഇടിവ്. അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെയാണ് കുറഞ്ഞത്. തക്കാളിയുടെ ഉല്‍പ്പാദനം കൂടിയതാണ് ഇപ്പോള്‍ വില കുറയാന്‍ കാരണം. അതേസമയം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 60 രൂപവരെ തക്കാളിയുടെ വില കൂടിയിരുന്നു. തോട്ടങ്ങളില്‍നിന്ന് തക്കാളി കര്‍ഷകര്‍ വിളവ് എടുക്കാതെയായതും തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് പോലും വരുമാനം ലഭിക്കുന്നില്ല എന്നതുമായിരുന്നു അന്ന് വിലകൂടാന്‍ കാരണം. ചില്ലറ മാര്‍ക്കറ്റുകളില്‍ വില ഇരുപതു രൂപ വരെയാണ്.
Post Your Comments