ചെന്നൈ : തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് രാഷ്ട്രീയത്തിലേക്ക്.സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്നു താരം ആരാധക സംഗമത്തിൽ അറിയിച്ചു. രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് താരം.അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അധികാര കൊതി തനിക്കില്ലെന്നും രജനി ആരാധകരോട് പറഞ്ഞു.
1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്.
Post Your Comments