കാഠ്മണ്ഡു: ലോകത്തിന്റെ നെറുകയിലെത്താന്‍ ഇനി കുറേ കഷ്ടപ്പെടേണ്ടി വരും. അത്ര നിസാരമായി എവറസ്റ്റ് കീഴടക്കാമെന്ന് ആരും കരുതണ്ട. കാരണം എവറസ്റ്റ് കീഴടക്കാന്‍ പുതിയ നിബന്ധനകള്‍ നേപ്പാള്‍ മുന്നോട്ട് വെച്ചു. ഇനി മുതല്‍ ഒരാള്‍ക്ക് മാത്രമായി എവറസ്റ്റ് കീഴടക്കാന്‍ കഴിയില്ല. അത്തരം ഉധ്യമങ്ങള്ക്ക് നിരോധനം ഏര്‍പ്പെടുത്തിരിക്കുകയാണ് നേപ്പാള്‍. ഒറ്റക്ക് പോകുന്ന പര്‍വതാരോഹകരില്‍ ഭൂരിഭാഗവും മരണത്തിന് കീഴടങ്ങുന്നത് വര്‍ധിച്ചതിനാലാണ് പുതിയ നിബന്ധനകളെന്ന് നേപ്പാള്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം എവറസ്റ്റില്‍ മാത്രമല്ല മറ്റു കൊടുമുടികളിലും ഈ നിയന്ത്രണം ബാധകമാണ്. പുതിയ നിബന്ധനകള്‍ പ്രകാരം പര്‍വതാരോഹകന്റെ കൂടെ ഒരു ഗൈഡിനെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ നേപ്പാളീ ഗൈഡുകള്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നിരിക്കുകയാണ്.
ഈ സീസണില്‍ ഇതു വരെയായി ആറു പേരാണ് പര്‍വതാരോഹണത്തിനിടെ കൊല്ലപ്പെട്ടത്. ഇതില്‍ 85കാരനായ മിന് ബഹാദൂര്‍ ഷെര്ഛണും ഉള്‍പ്പെടുന്നു. എവറസ്റ്റ് കൊടുമുടിയില്‍ കയറിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മിന് ബഹാദൂര്‍ ഷെര്ഛണ്.
Post Your Comments