മസ്ക്കറ്റ്•2018 ജനുവരി മാസത്തെ ഇന്ധനവില ഒമാന്‍ എണ്ണ-വാതക മന്ത്രാലയം പ്രഖ്യാപിച്ചു. ഇതുപ്രകാരം, എം 95 പെട്രോള്‍ ലിറ്ററിന് 213 ബൈസയാകും. ഡിസംബറില്‍ ഇത് 207 ബൈസയായിരുന്നു.
എം 91 പെട്രോളിന്റെ വില നിയന്ത്രണം എടുത്ത് കളഞ്ഞു. ഇതോടെ 199 ബൈസയാണ് എം 91 പെട്രോളിന്റെ പുതുക്കിയ വില.
ഡീസല്‍ ലിറ്ററിന് വില 230 ബൈസയായി ഉയര്‍ന്നു. ഡിസംബറില്‍ ഡീസലിന് 219 ബൈസയായിരുന്നു.
Post Your Comments