Latest NewsIndiaNews

ഐഐഎം ടോപ്പര്‍ പച്ചക്കറി വിൽപ്പനയിലൂടെ സമ്പാദിക്കുന്നത് അഞ്ച് കോടി

ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ കൗശലേന്ദ്ര കുമാര്‍ എന്ന വ്യക്തി പച്ചക്കറി വിൽപ്പനയിലൂടെ സമ്പാദിക്കുന്നത് അഞ്ച് കോടി രൂപയോളമാണ്. ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ ശേഷം സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം എന്ന ആഗ്രഹത്തോടെ ആദ്യ കാലത്ത് ചില ജോലികള്‍ ചെയ്തു എങ്കിലും പിന്നീട് പച്ചക്കറി വില്പനയുടെ സാധ്യതകളെ കുറിച്ച് പഠിക്കുകയാണ് ഉണ്ടായത്.

ബിസിനസിന് വേണ്ട മുന്നൊരുക്കങ്ങള്‍ക്കായി കുറച്ചു വര്‍ഷങ്ങള്‍ മാറ്റി വച്ചു. ഫണ്ട് കണ്ടെത്തല്‍ കഴിഞ്ഞ ശേഷം 2008 കൗശല്യ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് രൂപം നല്‍കി. ബീഹാറിന്റെ ശരിയായ വികസനം നടപ്പിലാക്കാനും അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ കൗശലേന്ദ്ര കുമാര്‍ തീരുമാനിച്ചു. ആദ്യം ബീഹാറില്‍ മാത്രമായിരുന്നു കച്ചവടം എങ്കില്‍ പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ന് കമ്പനിയില്‍ 700 ല്‍ പരം ജീവനക്കാരുണ്ട്. ആദ്യമായി റോഡരികിലെ ഒരു കടയില്‍ കച്ചവടം നടത്തുമ്പോള്‍ കൗശലേന്ദ്ര കുമാറിന്റെ സമ്പാദ്യം ദിവസം 22 രൂപയായിരുന്നു. എന്നാല്‍ ഇത് ഇന്ന് 5 കോടി രൂപയുടെ വിറ്റുവരവിലേക്ക് എത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button