Latest NewsNewsIndia

ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ സഖ്യത്തെ കുറിച്ച് പളനി സ്വാമി വെളിപ്പെടുത്തുന്നു

കോയമ്പത്തൂര്‍: അണ്ണാ ഡി.എം.കെക്ക് ബി.ജെ.പിയുമായി സഖ്യമില്ലെന്ന് വെളിപ്പെടുത്തി മിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളിനി സാമി. ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെക്ക് സഖ്യമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അണ്ണാ ഡി.എം.കെ മുന്നണി ബന്ധങ്ങളെ സംബന്ധിച്ച് തീരുമാനിക്കൂകയുള്ളൂ എന്നും പളിനി സാമി പറഞ്ഞു.

ആയിരം ദിനകരന്മാര്‍ ശ്രമിച്ചാലം അണ്ണാ ഡി.എം.കെയ തകര്‍ക്കാനാവില്ലെന്നും എന്നാല്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സെല്ലൂര്‍ രാജുവും കെ.ടി രാജേന്ദ്ര ബാബുവും പരസ്യമായ നിലപാടുകള്‍ പ്രഖ്യാപിച്ചത് ശ്രദ്ധയിപ്പെടുത്തിയപ്പോള്‍ അവരുടെ വ്യക്തിപരമായ അഭിപ്രാമാണെന്നും പളിനി സാമി പറഞ്ഞു.

മികച്ച പ്രവര്‍ത്തനമാണ് തമിഴ്നാട് സര്‍ക്കാര്‍ കഴ്ചവയ്ക്കുന്നതെന്നും സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ചിലര്‍ ശ്രമക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button