തിരുവനന്തപുരം: മുത്തലാഖ് നിയമം വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനു എതിരെയായ നിലപാടുമായി കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ രംഗത്ത്. മുത്താലാഖ് നിരോധന നിയമത്തെ പാര്‍ട്ടി അനുകൂലിക്കുന്നുണ്ട്. പക്ഷേ താന്‍ ഇതിനെ അനുകൂലിക്കുകയില്ല. കാരണം മുത്തലാഖ് നിയമത്തിനു പിന്നില്‍ ഏകീകൃത സിവില്‍ കോഡാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതു സ്ത്രീകളെ സംരക്ഷണത്തിനു വേണ്ടിയുള്ള നിയമം അല്ലെന്നു ഹസ്സന്‍ അഭിപ്രായപ്പെട്ടു.
‘മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍’ എന്ന പേരില്‍ ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്‍ കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതു ശബ്ദവോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവു ശിക്ഷ നല്‍കണമെന്നാണ് ബില്ലില്‍ പറയുന്നത്. ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയിരുന്നു.
Post Your Comments